അമ്പലപ്പുഴ: യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി.പുന്നപ്ര പുതുവൽ ബൈജുവിെൻറയും സരിതയുടെയും മകൻ ശ്രീരാജിെൻറ മൃതദേഹമാണ് (നന്ദു -20) ഞായറാഴ്ച രാത്രി 8.10ന് വണ്ടാനം ശിശുവിഹാറിന് പടിഞ്ഞാറ് റെയിൽവേ ട്രാക്കിന് സമീപം കണ്ടത്.
വൈകീട്ട് ആറുമുതലാണ് യുവാവിനെ കാണാതായത്. തുടർന്നുള്ള തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അയൽവീട്ടിലെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്തതിനുശേഷം സുഹൃത്തുക്കളിലെ ചിലരുമായി വാക്കേറ്റം ഉണ്ടായിയിരുന്നു.
തുടർന്ന് വൈകീട്ടോടെ പൂമീൻ പൊഴിക്ക് സമീപത്തുവെച്ച് ഇരുകൂട്ടർ തമ്മിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തിെൻറ വക്കിലെത്തിയതായി ബന്ധുക്കൾ പറയുന്നു. ഇതിനുശേഷമാണ് സംഭവസ്ഥലത്തിന് കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. തലക്ക് പിന്നിലും കാലിലും പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
ശ്രീരാജിനെ കാണാതാകുന്നതിന് മുമ്പ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദസന്ദേശത്തിൽ ചിലർ ചേർന്ന് മർദിച്ചതായി പറയുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി പിതാവ് ബൈജു പുന്നപ്ര പൊലീസിന് നൽകി. ശബ്ദസന്ദേശത്തിൽ ചിലരുടെ പേരെടുത്ത് പറയുന്നുണ്ടെങ്കിലും അവരെ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ശ്രീരാജിന്റേത് ആത്മഹത്യയാണെന്നാണ് പുന്നപ്ര പൊലീസ് പറയുന്നത്. സഹോദരങ്ങൾ. ശ്രുതി, ശ്രീലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.