ക​രൂ​രി​ലെ ത​ക​ർ​ന്ന ദേശീയപാത

കെണിയൊരുക്കി ദേശീയപാതയിൽ ജീവനെടുക്കും കുഴികൾ

അ​മ്പ​ല​പ്പു​ഴ: അ​ട​ച്ചി​ട്ടും അ​ട​യാ​തെ ദേ​ശീ​യ​പാ​ത​യി​ലെ ആ​ഴ​മേ​റി​യ കു​ഴി​ക​ള്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ക്ക് അ​പ​ക​ട​ക്കെ​ണി. പു​ന്ന​പ്ര മു​ത​ല്‍ പു​റ​ക്കാ​ട് വ​രെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​പ​ക​ടം പ​തി​വാ​യ​തോ​ടെ എ​ച്ച്. സ​ലാം എം.​എ​ല്‍.​എ​യു​ടെ താ​ല്‍പ​ര്യ​പ്ര​കാ​രം കു​ഴി അ​ട​ക്കാ​ൻ പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ച്ച് കു​ഴി​ക​ള്‍ അ​ട​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും കു​ഴി​ക​ള്‍ പ​ഴ​യ​പ​ടി​യാ​യി.

വി​ശാ​ല​മാ​യ റോ​ഡി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​െ​ല​ത്തു​ന്ന വാ​ഹ​ന​യാ​ത്രി​ക​ര്‍ കു​ഴി​ക​ളി​ല്‍ വീ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ര്‍ അ​ധി​ക​വും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍ വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന​ത്തി‍െൻറ വെ​ളി​ച്ച​ത്തി​ല്‍ കു​ഴി​ക​ള്‍ വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​ത്. ആ​ഴ​മേ​റി​യ കു​ഴി​ക​ളി​ല്‍ മ​ഴ​വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ കു​ഴി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍പെ​ടാ​തെ​യും പ​ല​രും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ദേ​ശീ​യ​പാ​ത​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നു​ള്ള തു​ക ദേ​ശീ​യ​പാ​ത​വി​ഭാ​ഗം ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, വി​ക​സ​ന​ഭാ​ഗ​മാ​യി 2020 ഏ​പ്രി​ല്‍ 30 മു​ത​ല്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റോ​ഡ് പൂ​ര്‍ണ​മാ​യും ഏ​റ്റെ​ടു​ത്ത​തി​നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ല്‍ തു​ക കി​ട്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ സം​സ്ഥാ​ന ദേ​ശീ​യ​പാ​ത​വി​ഭാ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല.

തു​ട​ര്‍ന്നാ​ണ് എം.​എ​ല്‍.​എ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ ആ​ല​പ്പു​ഴ മു​ത​ല്‍ തോ​ട്ട​പ്പ​ള്ളി വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ ദേ​ശീ​യ​പാ​ത​വി​ഭാ​ഗം ത​യാ​റാ​യ​ത്. ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചി​രു​ന്നു.

കു​ഴി അ​ട​ക്ക​ല്‍ ജോ​ലി ആ​രം​ഭി​ച്ച​പ്പോ​ഴേ​ക്കും ക​ന​ത്ത മ​ഴ തു​ട​ങ്ങി. തു​ട​ര്‍ന്നാ​ണ് വീ​ണ്ടും കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ക്കു​ഴി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍െ​പ​ട്ടി​രു​ന്നി​ല്ലെ​ന്നും എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ദേ​ശീ​യ​പാ​ത​വി​ഭാ​ഗം അ​സി.​എ​ക്​​സി. എ​ൻ​ജി​നീ​യ​ർ ജോ​ണ്‍ പ​റ​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​രാ​ര്‍ ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - National Highway road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.