അമ്പലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബിെൻറ ൈപലിങ് ജോലി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. ഗതാഗതമന്ത്രി ആൻറണി രാജുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗശേഷമാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
കിഫ്ബി ധനസഹായത്തോടെ 129 കോടി രൂപ ചെലവിൽ നാല് നിലയിലായാണ് മൊബിലിറ്റി ഹബിെൻറ നിർമാണം. കാറുകൾക്കും മറ്റു വാഹനങ്ങൾക്കുമായി മൾട്ടി ലെവൽ പാർക്കിങ് സൗകര്യവുമുണ്ടാകും. 1.79 ലക്ഷം ചതുരശ്ര മീറ്റർ കെട്ടിട സമുച്ചയമാകും മൊബിലിറ്റി ഹബിെൻറ ഭാഗമായി ഉയരുക.
സംസ്ഥാന സർക്കാറിെൻറ പൊതു-സ്വകാര്യസംരംഭമായ ഇൻകൽ ലിമിറ്റഡിനാണ് നിർമാണചുമതല. ബസ് ടെർമിനൽ, വർക്ക്ഷോപ്, ഓഫിസ് ബ്ലോക്ക് എന്നിവയും ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സംവിധാനവുമുണ്ടാകും. വിദേശ, സ്വദേശ ടൂറിസ്റ്റുകൾക്കായി സ്റ്റാർ ഹോട്ടൽ, സ്വിമ്മിങ് പൂൾ, ബജറ്റ് ഹോട്ടൽ, റസ്റ്റാറൻറ്, സൂപ്പർമാർക്കറ്റ്, മറ്റ് ഷോപ്പിങ് സെൻററുകൾ, രണ്ട് മൾട്ടി ലെവൽ തിയറ്ററുകൾ, ഓഫിസ്, റിസപ്ഷൻ, എന്നിവയും സജ്ജീകരിക്കുന്നുണ്ട്.
ഭൂനിരപ്പിലുള്ള കെട്ടിടത്തിൽ ബസ് ടെർമിനൽ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള താമസം, യാത്രികർക്കും വിനോദസഞ്ചാരികൾക്കും ഉപയോഗിക്കാവുന്ന ഡോർമിറ്ററി, ലോക്കർ സംവിധാനങ്ങൾ, ബസ് ബേ സൗകര്യങ്ങളും ഒരുക്കുന്നു. ബസ് ബേയിൽ 44 ബസ് ഒരേസമയം നിർത്തിയിടാൻ കഴിയും.
സമീപത്ത് ഗാരേജും ജില്ല ട്രാൻസ്പോർട്ട് ഓഫിസുമുണ്ടാകും. കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നിറക്കാവുന്ന പമ്പുകളും ഹബിൽ ഒരുക്കുന്നുണ്ട്.
നിർമാണത്തിന് മുന്നോടിയായി ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് താൽക്കാലികമായി വളവനാട്ടേക്ക് മാറ്റും. താൽക്കാലിക ഗാരേജ് നിർമാണം പൂർത്തിയായാലുടൻ ൈപലിങ് തുടങ്ങും. കെ.എസ്.ആർ.ടി.സി എം.ഡി ഡോ. ബിജു പ്രഭാകർ, ഇൻകൽ ജനറൽ മാനേജർ എം.ജി. വിജയകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.