അമ്പലപ്പുഴ: മോഹന്‍ദാസ് കൊടിതോരണങ്ങള്‍ തുന്നുന്ന തിരക്കിലാണ്. ധീര രക്തസാക്ഷികളുടെ അനുസ്മരണ ദിനങ്ങളില്‍ പുന്നപ്ര ചെങ്കടലാക്കുന്ന ഉത്തരവാദിത്തമാണ് മോഹൻദാസിന്.
മൂന്ന് പതിറ്റാണ്ടായി തുലാം ഏഴിന് സമരഗ്രാമത്തിലേക്കുള്ള കൊടിതോരണങ്ങള്‍ തുന്നിയുണ്ടാക്കുന്നത് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ തിരുവില്ലാമഠം മോഹന്‍ദാസാണ്. സമരസേനാനി കൂടിയായ അച്ഛന് ടി.കെ. ശിവരാജന് തുടങ്ങിവെച്ച തുന്നല്‍ജോലി മോഹന്‍ദാസ് ഉപേക്ഷിച്ചിട്ടില്ല.
വി.എസ്. അച്യുതാനന്ദെൻറ ജുബ്ബ തുന്നുന്നതിലും പിതാവിെൻറ പാത പിന്തുടരാനുള്ള ഭാഗ്യം ലഭിച്ചിരുന്നതായി മോഹന്‍ദാസ് പറയുന്നു. പറവൂര്‍ ജങ്ഷനിലാണ് മോഹന്‍ദാസ് പിതാവിനൊപ്പം തയ്യല്‍ക്കട നടത്തിവന്നിരുന്നത്. കൊടിയില്‍ ചിഹ്നങ്ങള്‍ പതിക്കാന്‍ ഇന്നത്തെപ്പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അച്ഛനും അസംബ്ലി പ്രഭാകരനും ചേര്‍ന്നാണ് വെള്ളത്തുണിയില്‍ ചിഹ്നം വരച്ചെടുത്ത് മുറിച്ചെടുക്കുന്നത്.
ഒരുമാസം മുമ്പുതന്നെ കൊടി തുന്നിത്തുടങ്ങും. അന്ന് കൂലി പ്രതീക്ഷിച്ചായിരുന്നില്ല കൊടിതോരണങ്ങള്‍ തുന്നിയിരുന്നത്. പ്രസ്ഥാനത്തോടുള്ള സ്നേഹവും ആവേശവുമായിരുന്നു. ഇന്നും കൂലി ചോദിക്കാറില്ല. സ്നേഹത്തോടെ തരുന്നത് വാങ്ങും. പുന്നപ്ര വടക്കിലെ വിവിധ സി.പി.ഐ, സി.പി.എം ബ്രാഞ്ച് കമ്മിറ്റികളും ട്രേഡ് യൂനിയനുകളും രക്തസാക്ഷി വാരാചരണത്തിനുള്ള കൊടിതോരണങ്ങള്‍ തുന്നിക്കാന്‍ മോഹന്‍ദാസിനെ തേടിയെത്തും. രാത്രിയും പകലും ഒറ്റക്കാണ് ഇതെല്ലാം ചെയ്തുതീര്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.