അമ്പലപ്പുഴ: തോരാതെപെയ്ത മഴയിൽ കൊയ്ത്ത് ആരംഭിച്ച പാടത്ത് നെൽച്ചെടികൾ വീണടിഞ്ഞതിനെ തുടർന്ന് കർഷകർ ആശങ്കയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 435 ഏക്കർ വരുന്ന നാലുപാടം പാടശേഖരത്തെ നെൽച്ചെടികളാണ് വീണടിഞ്ഞത്. 287 കർഷകരാണുള്ളത്. ഒരാഴ്ച മുമ്പാണ് ഇവിടെ യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചത്. എന്നാൽ, ദിവസങ്ങളായി തുടരുന്ന തോരാതെയുള്ള മഴയിൽ നെൽച്ചെടികൾ വീണടിയുകയായിരുന്നു. 200 ഏക്കറിലധികം കൊയ്തെടുക്കാനാവാത്ത വിധം ഇപ്പോൾ വീണടിഞ്ഞിട്ടുണ്ടെന്ന് പാടശേഖര സമിതി സെക്രട്ടറി ഡി. സതീശൻ പ്രസിഡന്റ് ജോസുകുട്ടി എന്നിവർ പറഞ്ഞു. വൈദ്യുതി ബന്ധം നിലച്ചതിനാൽ മോട്ടോർ കൃത്യമായി പ്രവർത്തിപ്പിക്കാൻ കഴിയാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഇവർ പറഞ്ഞു. കൃഷി ഓഫിസർ എം. നജീബ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.