അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മണൽ കടത്താൻ എത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. അറസ്റ്റിലായ പ്രവർത്തകർ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉച്ചയോടെ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മണൽ കടത്താനായി പൊഴിമുഖത്തെത്തിയ ലോറികൾ തടഞ്ഞത്. വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതി ഭാരവാഹികളായ എസ്. സുരേഷ്കുമാർ, ബി. ഭദ്രൻ, നാസർ ആറാട്ടുപുഴ, കോൺഗ്രസ് നേതാക്കളായ എസ്. സുബാഹു, ടി.എ. ഹാമിദ്, എം.എച്ച്. വിജയൻ, എം.വി. രഘു, ഗിരീഷ് വിശ്വംഭരൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ എന്നിവരടക്കം 16 പേരെയാണ് അറസ്റ്റുചെയ്തത്. പൊലീസ് സ്റ്റേഷനിൽ നടന്ന കുത്തിയിരിപ്പു സമരത്തിൽ ഡി.സി.സി. പ്രസിഡന്റ് ബി. ബാബു പ്രസാദും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.