അമ്പലപ്പുഴ: സ്വകാര്യ സ്ഥാപനത്തിന്‍റെ ഡയറക്ടറാക്കാമെന്നുപറഞ്ഞ് 2.07 കോടി തട്ടിയതായി ചലച്ചിത്ര സംവിധായകൻ മേജർ രവിയടക്കം രണ്ടുപേർക്കെതിരെ പരാതി. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതായി അമ്പലപ്പുഴ പന്ത്രണ്ടിൽച്ചിറ എം. ഷൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാക്കാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആയുർവേദ സ്ഥാപന ഡയറക്ടറാണ് ഷൈൻ. ഇവിടെ ചികിത്സക്കെത്തിയ 'തണ്ടർ ഫോഴ്സ്' സെക്യൂരിറ്റി കമ്പനി എം.ഡി അനിൽകുമാറും കമ്പനി ഡയറക്ടറായ മേജർ രവിയും ചേർന്ന് തുക തട്ടിയെന്നാണ് ആരോപണം.
അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടക്കാതെവന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ പിടികൂടാൻ നടപടിയുണ്ടായില്ലെന്ന് ഷൈൻ പറയുന്നു. തുടർന്നാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.