അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മൂന്നിടത്തുനിന്ന് പണവും സൈക്കിളും കവർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11ാം വാർഡ് വാഴക്കളം എസ്.എൻ.ഡി.പി പ്രാർഥന മന്ദിരത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു. തൊട്ടടുത്തെ വീട്ടിൽനിന്ന് സൈക്കിളും മോഷ്ടിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം.
രാവിലെ പ്രാർഥന സമിതി തുറക്കാനെത്തിയ സ്ത്രീയാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്. പ്രാർഥനസമിതി ഓഫിസ് കുത്തിത്തുറന്ന് മോഷണശ്രമവും നടത്തി. തൊട്ടടുെത്ത കോനാട്ട് വീട്ടിൽ സുനിയുടെ മകൾ ആര്യയുടെ സൈക്കിളാണ് മോഷ്ടിച്ചത്.
അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിക്കുന്ന മഹേഷ് ഭവനത്തിൽ ശങ്കരനാരായണപിള്ളയുടെ സ്റ്റേഷനറി കടയിലും മോഷണം നടന്നു.
രാവിലെ 6.30ഓടെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിൻ ഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്.
സാധനങ്ങൾ വാങ്ങാനായി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും പതിനായിരത്തോളം രൂപയുടെ സിഗററ്റും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. പരാതി നൽകിയതിനെത്തുടർന്ന് അമ്പലപ്പുഴ സി.ഐയുടെ നേതൃത്വത്തിെല െപാലീസെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.