പ്രമോദിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ നാട് കൈകോര്‍ക്കുന്നു

അമ്പലപ്പുഴ: രണ്ട് വൃക്കകളും തകരാറിലായ യുവാവിന്‍റെ ജീവൻ നിലനിർത്താൻ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. തകഴി പഞ്ചായത്ത് വിരിപ്പാല വള്ളുവൻ കാവ് പ്രമോദി(44) നുവേണ്ടിയാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വീടുകളില്‍ കയറി സഹായം തേടുന്നത്. ഇരുവൃക്കകളും തകരാറിലായ പ്രമോദിന് വൃക്ക പകത്തുനല്‍കുന്നത് സഹോദരന്‍ പ്രസാദാണ്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയക്കും ഇരുവരുടെയും തുടര്‍ചികിത്സക്കുമായി 25 ലക്ഷം രൂപയോളം ചെലവ് വരും. നിത്യവൃത്തിക്കുപോലും വകയില്ലാത്ത കുടുംബത്തിന് കൈത്താങ്ങായി തകഴി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയതോടാണ് പ്രമോദിന്‍റെ കുടുംബത്തിന് പ്രതീക്ഷയുടെ ചിറക് മുളച്ചത്. ബേക്കറി തൊഴിലാളിയായിരുന്ന പ്രമോദ് വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് എട്ടു വർഷമായി ചികിത്സ നടത്തിവരുകയായിരുന്നു.

വയോധികരായ മാതാപിതാക്കളും ഭാര്യയും പറക്കമറ്റാത്ത രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് പ്രമോദിന്റേത്. ഹൃദ്രോഗ സംബന്ധമായി മാതാവ് ചികിത്സയിലാണ്. പ്രമോദിന്റെ ഏകവരുമാനമായിരുന്നു കുടുംബത്തിന് ആശ്രയം. ചികിത്സാചെലവും മാതാവിന്റെ മരുന്നിനും മറ്റ് മാർഗ്ഗം ഇല്ലാതായതോടെ അവശതകള്‍ മറന്നും പ്രമോദിന് ബേക്കറി ജോലിയിൽ തുടരേണ്ടിവന്നു. രോഗം മൂർഛിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രമോദിന്റെ രണ്ട് വൃക്കകളും തകരാറിലായ വിവരം അറിയുന്നത്.

അടിയന്തിരമായി വൃക്ക മാറ്റിവെച്ചാൽ മാത്രമേ പ്രമോദിന്റെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു. കാരുണ്യത്തിന്റെ നന്മമനസുകൾ കൈകോർത്താൽ ജീവിതം ഇരുട്ടിലേക്ക് നീങ്ങുന്ന ഒരു കുടുംബത്തിന് വെളിച്ചത്തിന്റെ പാദയൊരുക്കാനാകും. പ്രമോദിനെ സഹായിക്കാൻ ഫെഡറൽ ബാങ്ക് തകഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ.10740100129278, ifc fdrl 0001074. ഗൂഗിള്‍ പേ 8089037586. 

Tags:    
News Summary - villegers joins hands to save Pramod's life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.