അമ്പലപ്പുഴ: കനത്ത മഴയിലെ വെള്ളക്കെട്ട് വീടും പരിസരവും മുക്കിയതോടെ ഗൃഹനാഥന്റെ മൃതദേഹം മദ്റസ ഹാളിൽ പൊതുദർശത്തിനുവെച്ചു. പുന്നപ്ര കുറവന്തോട് സെറ്റിൽമെൻറ് കോളനിയിൽ ബഷീറിന്റെ (72) മൃതദേഹമാണ് പുന്നപ്ര-വണ്ടാനം ഷറഫുല്‍ ഇസ്ലാം മദ്റസ ഹാളിലേക്ക് മാറ്റിയത്.
ആലപ്പി പാഴ്സല്‍ സര്‍വിസില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തെ പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. തുടര്‍ന്ന് 3.30ന് മൃതദേഹം മദ്റസ ഹാളിലേക്ക് കൊണ്ടുവരികയായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാവിലെ 10ന് പുന്നപ്ര-വണ്ടാനം ഷറഫുല്‍ ഇസ്ലാം പള്ളി ഖബര്‍സ്ഥാനില്‍ അടക്കി.
തോരാതെ പെയ്യുന്ന മഴയില്‍ പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയതോടെ ബഷീറിന്റെ വീട്ടുമുറ്റവും മുട്ടറ്റം വെള്ളത്തിലായി. അഗ്നിശമനസേനയുടെ സഹായം തേടാമെന്ന് കരുതിയെങ്കിലും വെള്ളം ഒഴിക്കിവിടേണ്ട കാപ്പിത്തോടും മുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മദ്റസ ഹാളിലേക്ക് മാറ്റിയത്. ഭാര്യ: ഫാത്തിമ . മക്കൾ: അൻസിൽ, ഹസീന, അസ്ലം, ജാസ്മിൻ. മരുമക്കൾ: നജ്ല, സലിം, ഹസീന, ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.