അമ്പലപ്പുഴ: മനസ്സിെൻറ നിയന്ത്രണം തെറ്റി തെരുവോരങ്ങളില്‍ അലയുന്നവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ബ്രദര്‍ മാത്യു ആല്ബിന്. 45ാം വയസ്സിൽ പൂർവകാല പ്രവർത്തനങ്ങളില്‍ മാനസാന്തരപ്പെട്ടാണ് മാത്യു പുന്നപ്രയില്‍ ശാന്തിഭവന് തുടക്കം കുറിച്ചത്. കൊലക്കേസിൽ പ്രതിയായ മാത്യു ആൽബിൻ 1997 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് തടവുശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായത്. തടവറയിൽവെച്ച് തന്നെ ചെയ്തുപോയ തെറ്റുകൾക്ക് മാനസാന്തരപ്പെട്ടിരുന്നു.
ജയിലിൽനിന്നിറങ്ങിയ അദ്ദേഹം ജനുവരി 30നാണ് പുന്നപ്ര വിയാനി കടലോരത്ത് അലഞ്ഞുതിരിഞ്ഞ ഒരു മനോരോഗിയുമായി ശാന്തിഭവന് തുടക്കമിട്ടത്. ആ സമയത്ത് ഏറെ അവഹേളനവും കുറ്റപ്പെടുത്തലും അനുഭവിക്കേണ്ടി വന്നു. പുതിയ കെട്ടിടത്തിൽ ശാന്തിഭവൻ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാകുേമ്പാൾ സ്ത്രീകളടക്കം 200ലധികം പേർക്കാണ് അഭയമൊരുക്കുന്നത്.
സുമനസ്സുകളായ പലരുടെയും കൈത്താങ്ങാണ് ശാന്തിഭവനെ നിലനിർത്തുന്നത്. കോവിഡ് മഹാമാരിക്കിടയിലും പൊലീസും സന്നദ്ധസംഘടനകളും എത്തിക്കുന്ന നിരവധി പേരെ സ്വീകരിച്ചുകഴിഞ്ഞു. ഇതിനിടെ ശാന്തിഭവെൻറ അഭ്യുദയകാംക്ഷികൾ ചേർന്ന് ഞായറാഴ്ച വൈകീട്ട് നാലിന് ബ്രദർ മാത്യു ആൽബിെൻറ 70ാം പിറന്നാൾ ആഘോഷിക്കും. ശാന്തി ഭവൻ അങ്കണത്തിൽ നടക്കുന്ന സപ്തതി ദിനാചരണത്തിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രഭാഷണം നടത്തും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.