അമ്പലപ്പുഴ: ദമ്പതികൾ സഞ്ചരിച്ച കാറിൽ ടിപ്പർ ലോറി നിയന്ത്രണംതെറ്റി ഇടിച്ച് യുവാവ് മരിച്ചു. ഭാര്യക്ക് പരിക്ക്. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര ശിവസദനത്തിൽ രാമൻപിള്ളയുടെ മകൻ രമേശാണ് (35) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭാര്യ രോഹിണിക്കാണ് (31) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം.
ഫിഷറീസ് വകുപ്പിൽ എറണാകുളത്തെ താൽക്കാലിക ജീവനക്കാരനായ രമേശ് ഭാര്യയുമൊത്ത് ചങ്ങംകുളങ്ങരയിലെ വീട്ടിലേക്കുള്ള യാത്രക്കിടെ എതിരെവന്ന ടിപ്പർ ഇടിക്കുകയായിരുന്നു. കാറിെൻറ ഡ്രൈവർ സീറ്റിെൻറ ഭാഗത്താണ് ലോറി ഇടിച്ചുകയറിയത്.
രോഹിണിക്ക് നിസ്സാര പരിക്കാണുള്ളത്. ഗുരുതര പരിക്കേറ്റ രമേശനെ നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മഹേശ്വരി അമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.