ചെങ്ങന്നൂർ: പഴയ വരട്ടാറിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടി എടുക്കാതെ അധികൃതർ. പഞ്ചായത്തിന്റെ നാലാം വാർഡിൽ വടുതലപ്പടി ഭാഗത്തും പി.ഐ.പി കനാൽ പാലത്തിന്റെ ഭാഗത്തുമാണ് രാത്രി മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം ചത്ത നായയേയും എലിയെയും തോട്ടിൽ അഴുകി പുഴുവരിച്ച നിലയിൽ കാണപ്പെട്ടു. സമീപവാസികളാണ് ഇവ മറവ് ചെയ്തത്. മാവേലി സ്റ്റോർ, മത്സ്യ വിപണന കേന്ദ്രം, ധനകാര്യസ്ഥാപനം എന്നിവ ഇതിനു സമീപമാണ് പ്രവർത്തിക്കുന്നത്.
മൂക്കുപൊത്താതെ ഇവിടേക്കൻ കഴിയാത്ത അവസ്ഥയാണ്. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ തോട്ടിലെ ഊറ്റുറവയാണ് വന്നു ചേരുന്നത്. ഇത് രോഗ ഭീഷണി ഉയർത്തുന്നുമുണ്ട്. പ്രദേശത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.