പകര്‍ച്ചവ്യാധി പ്രതിരോധം: ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈഡേ

ആ​ല​പ്പു​ഴ: മ​ഴ​ക്കാ​ല​ത്ത് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​ത് ത​ട​യാ​ൻ ഉ​റ​വി​ട ന​ശീ​ക​ര​ണം ഊ​ര്‍ജി​ത​മാ​ക്കാ​ൻ ജി​ല്ല​യി​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്കും. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളും പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും ച​ര്‍ച്ച ചെ​യ്യാ​ൻ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്ട​റേ​റ്റി​ൽ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീരുമാനം. ഡെ​ങ്കി, എ​ച്ച്1 എ​ന്‍1, എ​ലി​പ്പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ വ​രു​ന്ന പ​ത്ത് ദി​വ​സം ഏ​റ്റ​വും നി​ര്‍ണാ​യ​ക​മാ​ണെ​ന്നും പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ഏ​റ്റ​വും ഊ​ര്‍ജി​ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. പ​ക​ര്‍ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും. ഇ​തി​ന്​ മ​ണ്ഡ​ലം​ത​ലം മു​ത​ൽ വാ​ര്‍ഡു​ത​ലം വ​രെ ആ​ക്ഷ​ൻ പ്ലാ​ൻ രൂ​പ​വ​ത്​​ക​രി​ക്കും. ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ൻ ചാ​ര്‍ജ് ഓ​ഫി​സ​ര്‍മാ​രെ നി​യോ​ഗി​ച്ചു.

സ്‌​കൂ​ളു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച​യും വീ​ടു​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും ഡ്രൈ ​ഡേ ആ​ച​രി​ക്കും. ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​ഹാ​ര പാ​നീ​യ​ങ്ങ​ളു​ടെ​യും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്റെ​യും വൃ​ത്തി ഉ​റ​പ്പാ​ക്കും. ഫാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ ന​ട​ത്തും. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് (എം.​സി.​എ​ഫ്) മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന സ്ഥി​തി​യു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി, ക​ല​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ സൗ​മ്യ രാ​ജ്, കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ പി. ​ശ​ശി​ക​ല, മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​വി. ശ്രീ​കു​മാ​ർ, ഡി.​എം.​ഒ ജ​മു​ന വ​ർ​ഗീ​സ്, എ.​ഡി.​എം എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ആ​ശ സി. ​എ​ബ്ര​ഹാം, ജി​ല്ല സ​ർ​വൈ​ല​ൻ​സ്​ ഓ​ഫി​സ​ർ ഡോ. ​കോ​ശി പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എലിപ്പനിയെ പ്രതിരോധിക്കാം: മുന്‍കരുതല്‍ വേണം

ആ​ല​പ്പു​ഴ: മ​ലി​ന​മാ​യ മ​ണ്ണി​ലും കെ​ട്ടി​നി​ല്‍ക്കു​ന്ന വെ​ള്ള​ത്തി​ലും എ​ലി​പ്പ​നി രോ​ഗാ​ണു​ക്ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​യു​ള്ള​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

എ​ലി, നാ​യ, പൂ​ച്ച, ക​ന്നു​കാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്രം ക​ല​ര്‍ന്ന മ​ണ്ണി​ലും വെ​ള്ള​ത്തി​ലും രോ​ഗാ​ണു​ക്ക​ള്‍ ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ട്. കൈ​കാ​ലു​ക​ളി​ല്‍ മു​റി​വു​ള്ള​പ്പോ​ള്‍ മ​ലി​ന​മാ​യ മ​ണ്ണും വെ​ള്ള​വു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. കൈ​കാ​ലു​ക​ളി​ലെ മു​റി​വു​ക​ളി​ല്‍ മ​ണ്ണും വെ​ള്ള​വും ക​ട​ക്കാ​ത്ത വി​ധം ബാ​ന്‍ഡേ​ജ് ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി മൂ​ടി സൂ​ക്ഷി​ക്ക​ണം.

കൃ​ഷി​പ്പ​ണി, പൂ​ന്തോ​ട്ട പ​രി​പാ​ല​നം തു​ട​ങ്ങി മ​ണ്ണും വെ​ള്ള​വു​മാ​യി ഇ​ട​പെ​ടു​ന്ന ജോ​ലി​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ ക​യ്യു​റ​ക​ളും ഷൂ​സും ധ​രി​ക്കു​ന്ന​ത് രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ഹാ​യി​ക്കും. ഇ​ത്ത​രം തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദ്ദേ​ശാ​നു​സ​ര​ണം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഡോ​ക്സി​സൈ​ക്ലി​ന്‍ ഗു​ളി​ക ക​ഴി​ക്കേ​ണ്ട​താ​ണ്.

പ​നി, ത​ല​വേ​ദ​ന, ക​ഠി​ന​മാ​യ ക്ഷീ​ണം, പേ​ശി വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ സ്വ​യം ചി​കി​ത്സ പാ​ടി​ല്ല. അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഡി.​എം.​ഒ. അ​റി​യി​ച്ചു.

Tags:    
News Summary - Epidemic Prevention: Dryday three days a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.