ഭൂമി തരംമാറ്റം: താലൂക്കുതല അദാലത് 29 മുതല്‍

ആ​ല​പ്പു​ഴ: ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന അ​ദാ​ല​ത്തു​ക​ള്‍ ജി​ല്ല​യി​ല്‍ 29ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍ഗീ​സ് അ​റി​യി​ച്ചു. ആ​ദ്യ അ​ദാ​ല​ത്​ 29ന് ​അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ല്‍ ന​ട​ക്കും. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ലാ​ണ് അ​ദാ​ല​ത്.

കു​ട്ട​നാ​ട് താ​ലൂ​ക്കി​ലേ​ത് 30ന് ​ച​മ്പ​ക്കു​ളം ബ്ലോ​ക്ക് ഓ​ഫി​സ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ലും മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലേ​ത് ന​വം​ബ​ര്‍ അ​ഞ്ചി​ന് താ​ലൂ​ക്ക് ഓ​ഫി​സി​ലും ചെ​ങ്ങ​ന്നൂ​രി​ലേ​ത് ന​വം​ബ​ര്‍ ഏ​ഴി​ന് ചെ​ങ്ങ​ന്നൂ​ര്‍ ഐ.​എ​ച്ച്.​ആ​ര്‍.​ഡി കോ​ള​ജി​ലും കാ​ര്‍ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലേ​ത് ന​വം​ബ​ര്‍ 12ന് ​കാ​ര്‍ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ലും ചേ​ര്‍ത്ത​ല താ​ലൂ​ക്കി​ലേ​ത് ന​വം​ബ​ര്‍ 14ന് ​ചേ​ര്‍ത്ത​ല താ​ലൂ​ക്ക് ഓ​ഫി​സി​ലും ന​ട​ക്കും.

ക​ല​ക്ട​റു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് അ​ദാ​ല​ത്​ ന​ട​ക്കു​ക. നി​ല​വി​ലെ അ​പേ​ക്ഷ​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ തീ​ര്‍പ്പാ​ക്ക​ലാ​ണ് അ​ദാ​ല​ത്തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​ര്‍, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​ര്‍, കൃ​ഷി ഓ​ഫി​സ​ര്‍, മ​റ്റ്​ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. 25 സെ​ന്‍റി​ല്‍ താ​ഴെ​യു​ള്ള സൗ​ജ​ന്യ​മാ​യി ത​രം മാ​റ്റ​ത്തി​ന് അ​ര്‍ഹ​ത​യു​ള്ള, ഫോ​റം 5, ഫോ​റം 6 എ​ന്നി​വ​യി​ല്‍ ന​ല്‍കി​യ അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ ആ​റ് താ​ലൂ​ക്കി​ലാ​യി ഒ​ക്ടോ​ബ​ര്‍ 20 വ​രെ 35,475 ത​രം​മാ​റ്റ അ​പേ​ക്ഷ​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ 5876 അ​പേ​ക്ഷ തീ​ര്‍പ്പാ​ക്കി. കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ 29,599 അ​പേ​ക്ഷ​യാ​ണ്. ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ള്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന്​ 2023ല്‍ ​ന​ട​ത്തി​യ ഒ​ന്നാം​ഘ​ട്ട അ​ദാ​ല​ത്തു​ക​ള്‍ ആ​ര്‍.​ഡി.​ഒ ഓ​ഫി​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു.

അ​തി​ല്‍ വ​ലി​യ തോ​തി​ല്‍ അ​പേ​ക്ഷ​ക​ള്‍ തീ​ര്‍പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. 2024 സെ​പ്റ്റം​ബ​റോ​ടെ സം​സ്ഥാ​ന​ത്തെ 27 ആ​ര്‍.​ഡി.​ഒ മാ​ര്‍ക്കൊ​പ്പം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​ര്‍ക്കു​കൂ​ടി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ല്‍കി ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണ നി​യ​മം നി​യ​മ​സ​ഭ ഭേ​ദ​ഗ​തി ചെ​യ്തി​രു​ന്നു.

താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ര്‍.​ഡി.​ഒ മാ​രും ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​രു​മാ​ണ് ഇ​പ്പോ​ള്‍ ത​രം മാ​റ്റ അ​പേ​ക്ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട്ട അ​ദാ​ല​ത് താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ളു​ടെ അ​തി​വേ​ഗ തീ​ര്‍പ്പാ​ക്ക​ല്‍ സം​ബ​ന്ധി​ച്ച് ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്‌​ട​റേ​റ്റി​ല്‍ യോ​ഗം ചേ​ര്‍ന്നി​രു​ന്നു. ഓ​രോ താ​ലൂ​ക്കി​ലെ​യും തീ​ര്‍പ്പാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ള്‍ വി​ല​യി​രു​ത്തി​യ യോ​ഗ​ത്തി​ല്‍ അ​ദാ​ല​ത് വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് ക​ല​ക്ട​ര്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​ര്‍ക്കും കൃ​ഷി ഓ​ഫി​സ​ര്‍മാ​ര്‍ക്കും മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും നി​ര്‍ദേ​ശം ന​ല്‍കി.

തീ​ര്‍പ്പാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ വ​ലി​യൊ​രു ശ​ത​മാ​നം താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്തി​ലൂ​ടെ തീ​ര്‍പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. 

Tags:    
News Summary - Land reclassification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.