പിഴ ഒഴിവാക്കാം; സമ്മാനവുമായി മോട്ടോർ വാഹന വകുപ്പ്

ആ​ല​പ്പു​ഴ: റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണോ നി​ങ്ങ​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. എ​ങ്കി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ്റ്റാ​ളി​ൽ വ​ന്ന് സ​മ്മാ​ന​മ​ടി​ച്ച് വീ​ട്ടി​ൽ പോ​കാം.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ട​ക്കു​ന്ന ‘എ​ന്‍റെ കേ​ര​ളം’ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ വ്യ​ത്യ​സ്ത​മാ​യ സ്റ്റാ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹെ​ൽ​മ​റ്റ്, ത​വ തു​ട​ങ്ങി​യ​വ​യാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.

സ്റ്റാ​ളി​ൽ ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ന​ട​ത്തു​ന്ന പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് സ​മ്മാ​നം ന​ൽ​കു​ന്ന​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ, റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചാ​ണ് ചോ​ദ്യ​ങ്ങ​ൾ. ഒ​ന്നി​ല​ധി​കം​പേ​ർ ശ​രി​യു​ത്ത​രം പ​റ​ഞ്ഞാ​ൽ ന​റു​ക്കി​ട്ടാ​ണ് സ​മ്മാ​നം. പു​തു​ത​ലു​റ​ക്ക് ഹ​രം പ​ക​രു​ന്ന പ​ഴ​യ​കാ​ല വാ​ഹ​ന​ങ്ങ​ളാ​യ രാ​ജ്ദൂ​ത് ബൈ​ക്ക്, ലാം​ബി സ്കൂ​ട്ട​ർ തു​ട​ങ്ങി​യ​വ​യും സ്റ്റാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ളൊ​ക്കെ​യും അ​തി​ന്‍റെ ത​നി​മ നി​ല​നി​ർ​ത്തി സ്റ്റോ​ക്ക് ക​ണ്ടീ​ഷ​നി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 50ഓ​ളം വ​ർ​ഷം പ​ഴ​ക്കു​ള്ള ഈ ​വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നും ഒ​പ്പം​നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​നും വ​ൻ തി​ര​ക്കാ​ണ്.

ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ച് പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യി റൈ​ഡ​ർ ട്രെ​യി​ന​റും ഇ​വി​ടെ​യു​ണ്ട്. ക​മ്പ്യൂ​ട്ട​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം. സ്ക്രീ​നി​ൽ വാ​ഹ​നം തെ​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം യ​ന്ത്ര​വ​ത്കൃ​ത ബൈ​ക്കി​ൽ ക​യ​റി​യി​രു​ന്ന് സാ​ധാ​ര​ണ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തു​പോ​ലെ ഓ​ടി​ക്കാം. ഗി​യ​ർ മാ​റ്റാ​നും ആ​ക്സി​ലേ​റ്റ​ർ, ബ്രേ​ക്ക് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. ഹോ​ണ്ട മോ​ട്ടോ​ർ കോ​ർ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്റ്റാ​ളി​ൽ ഇ​ത്​ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - Motor Vehicle Department with the prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.