തർക്കത്തിന്​ താൽക്കാലിക പരിഹാരം:റേഷനരി വിതരണം പുനഃരാരംഭിച്ചു

ആ​ല​പ്പു​ഴ: റേ​ഷ​ന​രി ക​യ​റ്റ​ലി​നു​ള്ള തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാ​രും ത​മ്മി​ലെ ത​ർ​ക്ക​ത്തി​ന്​ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം.

അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ അ​രി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ഇ​ല്ലാ​ത്ത പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ്യ​ധാ​ന്യം ക​യ​റ്റാ​ൻ​ ലെ​വി തു​ക ആ​വ​​ശ്യ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​മാ​ണ്​ പ്ര​ശ്ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന്​ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ​നി​ന്നു​ള്ള അ​രി വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. ഇ​രു​കൂ​ട്ട​രെ​യും വി​ളി​ച്ച്​​ സ​പ്ലൈ​കോ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം.

ഈ​മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്ക​രു​തെ​ന്നും നി​ല​വി​ലെ രീ​തി തു​ട​ര​ണ​മെ​ന്നു​മു​ള്ള സ​പ്ലൈ​കോ അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യം ഇ​രു​കൂ​ട്ട​രും അം​ഗീ​ക​രി​ച്ചു. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​ർ, ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കും. ഒ​ക്​​ടോ​ബ​റി​ലെ വി​ത​ര​ണം തു​ട​ങ്ങും​ മു​മ്പ്​ ഇ​രു​കൂ​ട്ട​രു​ടെ​യും ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​ണ്​ ശ്ര​മം.

ബു​ധ​നാ​ഴ്ച​യാ​ണ് ലെ​വി തു​ക നേ​രി​ട്ട് ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​യ​ത്. അ​രി ക​യ​റ്റാ​നെ​ത്തി​യ ലോ​റി​ക​ൾ ഏ​റെ​നേ​രം കാ​ത്തു​കി​ട​ന്ന ശേ​ഷ​മാ​ണ്​ മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ താ​ലൂ​ക്കി​ലെ 70 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​ള്ള അ​രി വി​ത​ര​ണം പൂ​ർ​ണ​മാ​യും മു​ട​ങ്ങി. സ​പ്ലൈ​കോ വാ​തി​ൽ​പ​ടി വി​ത​ര​ണ ക​രാ​റി​ൽ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​​മേ ലോ​റി​യി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​യ​റ്റാ​വൂ​വെ​ന്നാ​ണ്​ വ്യ​വ​സ്ഥ. എ​ന്നാ​ൽ, ആ​ല​പ്പു​ഴ​യി​ൽ ​പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളും ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. ബോ​ർ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ളും പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളും മാ​റി​മാ​റി​യാ​ണ്​ ലോ​ഡ്​ ക​യ​റ്റു​ന്ന​ത്.

ഒ​രു ക്വി​ന്‍റ​ൽ ലോ​റി​യി​ൽ ക​യ​റ്റാ​ൻ​ ലെ​വി​യ​ട​ക്കം 19.68 രൂ​പ​യാ​ണ്​ ക​രാ​റു​കാ​ര​ൻ ക്ഷേ​മ​നി​ധി​യി​ൽ അ​ട​ക്കു​ന്ന​ത്. ഇ​തി​ൽ 15.50 രൂ​പ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യാ​ണ്. ബാ​ക്കി​ത്തു​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​ണ്​ വി​നി​യോ​ഗി​ക്കു​ന്ന​ത്.

ബോ​ർ​ഡി​ൽ ലെ​വി​യാ​യി ന​ൽ​കു​ന്ന തു​ക നേ​രി​ട്ട്​ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ​പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ൾ ത​ർ​ക്ക​മു​ണ്ടാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രി​ലൊ​രാ​ൾ ക​രാ​റു​കാ​ര​ന്‍റെ വീ​ട്ടി​​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. വ്യ​വ​സ്ഥ​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ൽ​കാ​നാ​വി​​ല്ലെ​ന്നാ​ണ്​ ക​രാ​റു​കാ​രു​ടെ നി​ല​പാ​ട്. ഇ​താ​ണ്​ ത​ർ​ക്ക​ത്തി​ന്​ വ​ഴി​വെ​ച്ച​ത്.

Tags:    
News Summary - Temporary solution to dispute: Ration distribution resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.