ആലപ്പുഴ: ജില്ലയിൽ ഏറ്റവും ഉയർന്ന 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്തുണ്ട്.
ഞായറാഴ്ചക്ക് പിന്നാലെ തിങ്കളാഴ്ച ജില്ലയിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. സാധാരണയേക്കാൾ 4.6 ഡിഗ്രി ചൂടാണ് കൂടിയത്. 1987 ഏപ്രിൽ ഒന്നിനായിരുന്നു സമാന ചൂട് അനുഭവപ്പെട്ടത്. മഴ മടിച്ചുനിൽക്കുന്നതിനാൽ വേനൽ ഇത്രയും നീണ്ടുപോകുന്നതും ഇതാദ്യമാണെന്ന് പഴമക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.