തൃക്കുന്നപ്പുഴ (ആലപ്പുഴ): വെസ്റ്റ് നൈൽ പനി ബാധിച്ച് തൃക്കുന്നപ്പുഴ സ്വദേശി ചികിത്സയിൽ. തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ താമസിക്കുന്ന 55 വയസ്സുള്ള സ്ത്രീക്കാണ് രോഗം ബാധിച്ചത്.
പാനൂർ ഫിഷറീസ് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആറുദിവസമായി ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രോഗം ഭേദമാകുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പക്ഷികളിൽനിന്നും കൊതുകുകൾക്കും കൊതുകുകളിൽ നിന്ന് മനുഷ്യർക്കുമാണ് രോഗം പടരുന്നത്. വെസ്റ്റ് നൈൽ വൈറസാണ് രോഗം പടർത്തുന്നത്. ഇത് മനുഷ്യരിൽനിന്നും മനുഷ്യർക്ക് പടരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.