ലക്ഷദ്വീപിൽനിന്നുള്ള കോവിഡ് ബാധിതനെ ഐ.എൻ.എസ് ഗരുഡയിൽ ഹെലികോപ്​ടറിൽ എത്തിച്ചശേഷം നാവികസേന ആശുപത്രിയിലേക്ക് മാറ്റുന്നു

ലക്ഷദ്വീപിലെ കോവിഡ് ബാധിതന്​ നാവികസേന ആശുപത്രിയിൽ ചികിത്സ

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള 75കാ​ര​നാ​യ കോ​വി​ഡ് ബാ​ധി​ത​ന്​ കൊ​ച്ചി​യി​ലെ നാ​വി​ക​സേ​ന ആ​ശു​പ​ത്രി​യാ​യ ഐ.​എ​ൻ.​എ​ച്ച്.​എ​സ് സ​ഞ്ജീ​വ​നി​യി​ൽ ചി​കി​ത്സ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി ദ​ക്ഷി​ണ നാ​വി​ക​സേ​ന. ക​ൽ​പേ​നി ദ്വീ​പി​ൽ​നി​ന്നു​ള്ള ഇ​യാ​ളെ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​െൻറ കീ​ഴി​ലു​ള്ള പ​വ​ൻ​ഹം​സ് ഹെ​ലി​കോ​പ്​​ട​റി​ൽ എ​ത്തി​ച്ച​ത് നാ​വി​ക​സേ​ന​യു​ടെ എ​യ​ർ​സ്​​റ്റേ​ഷ​നാ​യ ഐ.​എ​ൻ.​എ​സ് ഗ​രു​ഡ​യി​ലാ​ണ്. ഉ​ട​ൻ സ​ഞ്ജീ​വ​നി​യി​ലേ​ക്ക് മാ​റ്റു​ക​യും ല​ക്ഷ​ദ്വീ​പി​െൻറ പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ തു​ട​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്കാ​യി 10 കി​ട​ക്ക​ക​ൾ ആ​ശു​പ​ത്രി​യി​ൽ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​വി​ക​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. സേ​ന വാ​ട​ക​ക്കെ​ടു​ത്ത എം.​പി.​വി മേ​ഘ്ന ക​പ്പ​ലി​ൽ ക​യ​റ്റി അ​യ​ച്ച 13 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ബു​ധ​നാ​ഴ്ച ആ​ന്ത്രോ​ത്ത് ദ്വീ​പി​ൽ ഇ​റ​ക്കി. ഇ​തി​നു​പി​ന്നാ​ലെ 25 സി​ലി​ണ്ട​ർ ക​വ​ര​ത്തി ദ്വീ​പി​ലി​റ​ക്കും.

അ​മി​നി ദ്വീ​പി​ൽ​നി​ന്ന്​ ആ​റ് ഒ​ഴി​ഞ്ഞ സി​ലി​ണ്ട​ർ ക​യ​റ്റി​യാ​യി​രി​ക്കും ക​പ്പ​ൽ തി​രി​ച്ചെ​ത്തു​ക. ല​ക്ഷ​ദ്വീ​പി​ലെ നേ​വ​ൽ ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജിെൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ന്ത്രോ​ത്തി​ലെ നേ​വ​ൽ ഡി​റ്റാ​ച്മെൻറാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. 

Tags:    
News Summary - treatment for the covid patient of lakshadweep in kochi naval hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.