അടിമാലി: അധ്യയന വർഷാരംഭത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃതമായി സ്കൂൾ കുട്ടികളെ കയറ്റി സർവിസ് നടത്തിയ വാഹനം പിടികൂടി. ഇരുമ്പുപാലം ചില്ലിത്തോട് നിന്നാണ് ടാക്സി വാഹനം പിടികൂടിയത്.ഫിറ്റ്നസ്, ഇൻഷുറൻസ് എന്നിവ ഉണ്ടായിരുന്നില്ല.
ഡ്രൈവർക്ക് ലൈസൻസും ഇല്ലായിരുന്നു. മറ്റൊരു വാഹനം ഉടൻ ലഭ്യമല്ലാതിരുന്നതിനെത്തുടർന്ന് കുട്ടികളെ മോട്ടോർ വാഹന വകുപ്പിെൻറ വാഹനത്തിൽ വീടുകളിൽ എത്തിച്ചു. വാഹന ഉടമക്കെതിരെയും ഡ്രൈവർക്കെതിരെയും കേസെടുത്തു. കുട്ടികളെ കയറ്റാൻ എത്തുന്ന വാഹനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് സ്കൂൾ അധികൃതർക്ക് നിർദേശം നൽകി.
പരിശോധന തുടരുമെന്നും നിയമലംഘനം കണ്ടാൽ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ദേവികുളം ജോ. ആർ.ടി.ഒ എൽദോ അറിയിച്ചു.പരിശോധനയിൽ എം.വി.ഐ എൻ.കെ. ദീപു, എ.എം.വി.ഐ അബിൻ ഐസക്, ഡ്രൈവർ പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.