നെടുങ്കണ്ടം: ഉമ്മൻ ചാണ്ടി അവസാനമായി ജില്ലയിൽ എത്തിയത് തൊടുപുഴയിലായിരുന്നു. 2022 മേയ് 22ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ മാത്യു കെ.ജോണിെൻറ വിവാഹത്തിനാണ് എത്തിയത്. പന്നൂരിലെ പള്ളിയിലെത്തിയ അദ്ദേഹം പ്രവർത്തകരോട് കുശലമൊക്കെ പറഞ്ഞാണ് മടങ്ങിയത്. ഇതിനുമുമ്പ് മേയ് എട്ടിന് പാമ്പാടുംപാറയിലും ഉമ്മൻ ചാണ്ടി വന്നിരുന്നു.
എം.സി. ഗോപാലകൃഷ്ണെൻറയും (ചെല്ലൻ ചേട്ടൻ ) ശ്രീ മന്ദിരം ശശികുമാറിെൻറയും വസതിയിൽ എത്തിയതായിരുന്നു. ഇവർ രണ്ടു പേരുടെയും മരണത്തിന് ഇവരുടെ വസതികളിൽ എത്താൻ കഴിയാഞ്ഞതിനാലാണ് മേയ് എട്ടിന് എത്തിയത്. അന്ന് വലിയതോവാള സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായിരുന്നു. ഐ.എൻ.ടി.യു.സി നേതാവായിരുന്ന ചെല്ലൻ ചേട്ടൻ 1949ലാണ് ഇടുക്കിയിൽ വരുന്നത്.
1970 കാലഘട്ടം മൂതൽ ഉമ്മൻ ചാണ്ടി ചെല്ലൻ ചേട്ടെൻറ വീട്ടിൽ സന്ദർശകനായിരുന്നു. അന്ന് കോട്ടയം ഡി.സി.സിയുടെ കീഴിലായിരുന്നു ഇടുക്കി. അന്നത്തെ സീനിയർ നേതാവായിരുന്നു ചെല്ലൻ ചേട്ടൻ. അന്ന് കെ.എസ്.യു പ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടി. ചിലപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനും ഒപ്പമുണ്ടാകും. കെ.പി.സി.സി നിർവാഹക സമിതി അംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും പരേതനുമായ ശ്രീമന്ദിരം ശശികുമാറുമായും ദീർഘനാളുകളായി ഉമ്മൻ ചാണ്ടി നല്ല സൗഹൃദത്തിലായിരുന്നു. മുഖ്യമന്ത്രി ആയിരുന്നപ്പോഴും അതിനുമുമ്പും ശേഷവും നെടുങ്കണ്ടം മേഖലയിൽ എവിടെ വന്നാലും വീട്ടിൽ എത്തുമായിരുന്നുവെന്ന് ചെല്ലൻ ചേട്ടെൻറ മകനും മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ ജി. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.