ആറ്റിലെ പാറയിടുക്കില്‍ കാട്ടുപോത്തി​െൻറ ജഡം; കുടിവെള്ളം മലിനമാകുന്നതായി ഗ്രാമീണര്‍

മറയൂര്‍: പാമ്പാറ്റിലെ പാറയിടുക്കില്‍ കാട്ടുപോത്തി​െൻറ അഴുകിയ ജഡം കുടിവെള്ളം മലിനമാക്കുന്നതായി ഗ്രാമീണര്‍. കാന്തല്ലൂര്‍ പൊങ്ങംപള്ളിക്കുടിക്ക് സമീപമായാണ് കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കാട്ടുപോത്തി​െൻറ ജഡം ഒഴുകിയെത്തി പാറയിടുക്കില്‍ കുടുങ്ങിനില്‍ക്കുന്നത്. ഇവിടെനിന്നാണ് കുടിയിലെ എഴുപതോളം കുടുംബാംഗങ്ങള്‍ എല്ലാത്തരം

ആവശ്യങ്ങള്‍ക്കുമായി വെള്ളം ശേഖരിക്കുന്നത്. എട്ട് ദിവസത്തിലധികമായി ജഡം ഇവിടെ കുടുങ്ങിയിട്ട്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നീക്കം ചെയ്യാന്‍ തയാറായി​െല്ലന്ന് കുടിനിവാസികള്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കുവരെ വഴിവെക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം ജഡം ആറ്റില്‍നിന്ന്​ നീക്കം ചെയ്യണമെന്നതാണ് ഇവരുടെ ആവശ്യം. 

Tags:    
News Summary - Buffallo Deadbody in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.