കരുതൽ മേഖല: വാത്തിക്കുടിയിലെ നാല് വാർഡുകൾ ഒഴിവാക്കി

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ നാല് വാർഡുകളെ കരുതൽ മേഖലയുടെ പരിധിയിൽനിന്ന് ഒഴിവാക്കി. തേക്കിൻതണ്ട്, പെരിയാർവാലി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന വാത്തിക്കുടി പഞ്ചായത്തിലെ ഒന്ന്, മൂന്ന്, അഞ്ച്, 18 വാർഡുകളെയാണ് ഒടുവിൽ പുറത്തിറങ്ങിയ കരുതൽമേഖല ഭൂപടത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

വനമേഖലയിൽനിന്ന് 10 കിലോമീറ്ററിലധികം അകലെയാണ് ഈ പ്രദേശങ്ങൾ. പുനഃപരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടതായി ഡി.എഫ്.ഒ വിശദീകരിച്ചു. ഇതുസംബന്ധിച്ച ആശങ്കകൾ ഒഴിവാക്കാൻ പഞ്ചായത്ത് ഓഫിസിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡി.എഫ്.ഒ നേരിട്ടെത്തി വിശദീകരണം നൽകുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.

അന്തിമ ഭൂപടത്തിൽ വാത്തിക്കുടി പഞ്ചായത്തുണ്ടാകില്ലെന്ന് ഡി.എഫ്.ഒ അറിയിച്ചു. ജില്ല ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന വാഴത്തോപ്പ് പഞ്ചായത്തിൽനിന്ന് 242 പരാതികളും മരിയാപുരത്തുനിന്ന് 842 പരാതികളും കാമാക്ഷിയിൽനിന്ന് 132 പരാതികളും അറക്കുളത്തുനിന്ന് 1261 പരാതികളും ഇടുക്കി വന്യജീവി വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - buffer zone: Four wards of Vathikudi excluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.