തൊടുപുഴ: മണക്കാടിന് സമീപം ഓട്ടത്തിനിടെ കാറിന് തീപിടിച്ചത് ആശങ്ക പരത്തി. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ രക്ഷയായി. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ മണക്കാട് - നെടിയശാല റോഡില്‍ കള്ളുഷാപ്പിന് സമീപമാണ് സംഭവം. നെടിയശാല കുന്നംകോട്ട് പി.ജെ. സെബാസ്റ്റ്യനും മകനുമാണ് കാറിലുണ്ടായിരുന്നത്. മകനാണ് ഓടിച്ചിരുന്നത്. യാത്രക്കിടെ വയര്‍ കത്തിയ മണം തോന്നിയതോടെ കാര്‍ നിര്‍ത്തി ഇരുവരും പുറത്തിങ്ങി നോക്കിയപ്പോള്‍ തീപടരുകയായിരുന്നു. സമീപവാസികൾ വീടുകളില്‍നിന്ന് ബക്കറ്റുമായെത്തി തൊട്ടടുത്ത തോട്ടില്‍നിന്ന് വെള്ളം കോരിയൊഴിച്ച് തീയണക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. തൊടുപുഴയില്‍നിന്ന് അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. ഇവരാണ് വാഹനം പിന്നീട് റോഡില്‍നിന്ന് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.