അടിമാലി: ആദിവാസികളുടെ മറവില്‍ കോളനികളില്‍ ഏലകൃഷി നടത്തിയ സംഭവത്തില്‍ ഒരാളെകൂടി വനപാലകര്‍ അറസ്റ്റ് ചെയ്തു. അടിമാലി കുതിരയള ആദിവാസി കോളനിയില്‍ ഏലകൃഷി ഇറക്കിയ സംഭവത്തില്‍ ഉപ്പുതറ സ്വദേശി ലിേൻറായാണ് അറസ്റ്റിലായത്. ഇയാൾ ഏലത്തോട്ടം സൂപ്പര്‍വൈസറാണ്.
ഈരാറ്റുപേട്ട സ്വദേശിയും ചെെന്നെയില്‍ കോണ്‍ട്രാക്ടറുമായ മണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഏലത്തോട്ടം. ഇയാള്‍ക്കെതിരെയും കേെസടുത്തതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
മറ്റ് ജില്ലകളിെല ധാരാളം പേര് ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തി അനധികൃതമായി ഏലകൃഷി ഇറക്കിയിട്ടുണ്ടെന്ന് മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസ് പറഞ്ഞു. അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രജീഷ്, മച്ചിപ്ലാവ് സ്റ്റേഷനിലെ ഫോറസ്റ്റർ സുധാമോള്‍, ബി.എഫ്.ഒമാരായ അഭിലാഷ്, അഖില്‍, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.