അടിമാലി (ഇടുക്കി): ദേവികുളത്തെ സ്ഥാനാർഥി നിര്‍ണയം മുന്നണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് രണ്ട് മണ്ഡലത്തില്‍ മാത്രമാണ് സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത്. അതിലൊന്നാണ് ദേവികുളം. യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചശേഷം ദേവികുളത്ത് തീരുമാനിക്കാൻ വേണ്ടിയാണ് പ്രഖ്യാപനം വൈകിക്കുന്നത്.
തമിഴ് മേൽക്കോയ്മയുള്ള മണ്ഡലമാണ് ദേവികുളം. പോരാത്തതിന് ജാതി സമവാക്യങ്ങളും വിധി നിർണയത്തിന് കാരണമാകും. യു.ഡി.എഫ് പ്രഖ്യാപനത്തിന് കാതോര്‍ത്ത് നില്‍ക്കുകയാണ് ഇടതു മുന്നണി.
യു.ഡി.എഫില്‍ കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് പ്രസിഡൻറ് ഡി. കുമാറിെൻറ പേരാണ് സാധ്യത ലിസ്റ്റിൽ മുന്നിൽ. സി.പി.എമ്മില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ. രാജയുടെ പേരും. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ആര്. ഈശ്വറിെൻറ പേരും ജില്ല കമ്മിറ്റി തള്ളിക്കളഞ്ഞിട്ടില്ല.
ഡി. കുമാര്‍ തോട്ടം മേഖലയിലും കാര്‍ഷിക മേഖലയിലും സുപരിചിതനുമാണ്. ഇതിനെ യുവത്വംകൊണ്ട് നേരിടാന്‍ എ. രാജക്ക് കഴിമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. എസ്. രാജ, മുത്തുരാജ്, രാജാറാം എന്നിവരുടെ പേരുകളും യു.ഡി.എഫില്‍ ഉയര്‍ന്ന് കേൾക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.