കട്ടപ്പന: 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കേരളത്തിലെ മറ്റ് 13 ജില്ലകളിലുമുള്ള ജനങ്ങളുടെ അവകാശം ഇടുക്കി ജനതക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ആറുദിവസമായി കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സമരം അവസാനിപ്പിച്ചത്. യു.ഡി.എഫ് ജില്ല നേതാക്കളും എ.കെ. ആൻറണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് തീരുമാനമെടുത്തത്.
സമര പന്തലിലെത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എ ഡീന്‍ കുര്യാക്കോസിന് നാരങ്ങാനീര് നല്കി. പെരുമാറ്റച്ചട്ടം വന്നിരിക്കുന്നതിനാല്‍ സര്‍ക്കാറിന് ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ല എന്നത് ന്യായീകരണമല്ലെന്നും സര്‍ക്കാറിെൻറ ആത്മാര്‍ഥതയില്ലായ്മയും ജനവഞ്ചനയും വെളിച്ചത്തുകൊണ്ടുവരാന്‍ സമരം ഉപകരിച്ചുവെന്നും ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍ പറഞ്ഞു.
ആറാം ദിവസത്തെ സമരം വെള്ളിയാഴ്ച രാവിലെ പാർലമെൻറ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തി.
ഇ.എം. ആഗസ്തി, എം.എൻ. ഗോപി, തോമസ് രാജൻ, ശ്രീമന്ദിരം ശശികുമാർ, സി.പി. മാത്യു, എ.പി. ഉസ്മാൻ, ജോയി വെട്ടിക്കുഴി, ജോർജ് ജോസഫ് പടവൻ, ജോണി ചീരാംകുന്നേൽ, ഒ.ആർ. ശശി, സേനാപതി വേണു, ഇ.കെ. വാസു, മാത്യു കക്കുഴി, എം.ഡി. അർജുനൻ, ജയ്സൺ കെ.ആൻറണി, സി.എസ്. യാശോധരൻ, പി.എ. അബ്ദുൽ റഷീദ്, എൻ.ഐ. ബെന്നി, കെ.ബി. സെൽവം, കെ.ജെ. ബെന്നി, ജിയോ മാത്യു, മനോജ് മുരളി, ബിജോ മാണി, മുകേഷ് മോഹൻ, ഷാജി പുള്ളോലിൽ, ജാഫർഖാൻ മുഹമ്മദ്, പി.ഡി. ജോസഫ്, തോമസ് മൈക്കിൾ, ആൻറണി കുഴിക്കാട്ട്, ജയിംസ് മാമൂട്ടിൽ, രാജാ മാട്ടുകാരൻ, വി.എം. സെലിൻ, ദീപ രാജീവ്, മോളി മൈക്കിൾ, മിനി സാബു, മനോജ് കോക്കാട്ട്, ജോയി ആനിത്തോട്ടം, പ്രശാന്ത് രാജു, എ.എം. സന്തോഷ്, പി.ടി. ജയകുമാർ, കെ.എസ്. സജീവ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.