ഇടുക്കി: പാട്ടുകാരനായ സുഹൃത്തിന്റെ വേർപാടിൽ നെഞ്ചുപൊട്ടി ഇടുക്കി മെഡിക്കൽ കോളജിന്റെ വരാന്തകളിലും പരിസരങ്ങളിലുമായി കൂട്ടുകാർ രാത്രി ഏറെ വൈകിയും നിൽപുണ്ടായിരുന്നു. ധീരജിന്റെ മരണം ഉൾക്കൊള്ളാനാകാത്ത മാനസികാവസ്ഥയിലായിരുന്നു അവർ.
അത്രമാത്രം സൗമ്യനും ശാന്തസ്വഭാവക്കാരനുമായിരുന്നു ധീരജെന്ന് സഹപാഠിയും കോഴിക്കോട് സ്വദേശിയുമായ സാജിദ് പറഞ്ഞു. ക്ലാസിലെ പ്രധാന പാട്ടുകാരിൽ ഒരാളായതിനാൽ കോളജിലെ എല്ലാ പരിപാടികളിലും ധീരജിന്റെ പാട്ടുണ്ടാകുമായിരുന്നു. ഹോസ്റ്റലിലും നാടൻപാട്ടുമായി സുഹൃത്തുക്കളെ സന്തോഷിപ്പിക്കുമായിരുന്നു.
ജനുവരി മൂന്നിനാണ് എല്ലാവരും കോളജിലെത്തിയത്. എല്ലാവരോടും സ്നേഹത്തോടെ മാത്രമേ ധീരജ് പെരുമാറിയിട്ടുള്ളൂ. ചിരിച്ചുകളിച്ചാണ് തിങ്കളാഴ്ചയും ഹോസ്റ്റലിൽനിന്ന് കോളജിലേക്ക് വന്നത്. അവൻ ഇനി ഒപ്പമില്ലല്ലോ എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സാജിദ് പറഞ്ഞു.
ക്ലാസിലെ മിടുക്കനായ വിദ്യാർഥി തന്നെയായിരുന്നു ധീരജെന്ന് അധ്യാപകനായ ജിനേഷും കൂട്ടിച്ചേർക്കുന്നു. സമാധാനപരമായ അന്തരീക്ഷത്തില്‍ നടന്ന പോളിങ്ങിനുശേഷം ഉച്ചക്ക് രണ്ടിന് എല്ലാവരും ആകാംക്ഷയോടെ വോട്ടെണ്ണല്‍ ഫലം കാത്തിരിക്കുന്നതിനിടെയാണ് ദുരന്തവാര്‍ത്തയെത്തിയത്. ഇതോടെ കോളജും പരിസരവും സംഘര്‍ഷഭരിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.