ചെറുതോണി: ജില്ല സുവർണജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയുണ്ടായ രാഷ്ട്രീയകൊല തീരാകളങ്കമായി. പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2000 ത്തിലാണ് ഇടുക്കിയിൽ എന്‍ജിനീയറിങ് കോളജ് ആരംഭിച്ചത്. തുടക്കംമുതല്‍ നല്ല രീതിയിലായിരുന്നു പ്രവർത്തനം.
പല എൻജിനീയറിങ് കോളജുകളെയും അപേക്ഷിച്ച് മികച്ച പഠനാന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരുന്നത്. അദ്യകാലങ്ങളില്‍ കെ.എസ്.യുവാണ് കോളജിൽ വിജയിച്ചിരുന്നത്. 2007 മുതല്‍ എസ്.എഫ്.ഐക്കാണ് വിജയം.
പുറത്തുനിന്നുള്ള രാഷ്ട്രീയ ഇടപെടലുണ്ടായതോടെയാണ് വിദ്യാർഥികള്‍ക്കിടയില്‍ സംഘര്‍ഷവും ഭിന്നതയും ഉടലെടുത്തുതുടങ്ങിയത്. മികച്ച പഠനനിലവാരവുമായി ഇടുക്കി എന്‍ജിനീയറിങ് കോളജ് മറ്റു കോളജുകള്‍ക്ക് മാതൃകയാകുന്നതിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം.
1200 ഓളം വിദ്യാർഥികൾ പഠിക്കുന്ന കാമ്പസിൽ വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നവരുണ്ടെങ്കിലും കലാലയ മുറ്റത്ത് അവരൊന്നായിരുന്നു. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന് മാത്രമാണ് അവർക്കിടയിൽ ചൂടുള്ള രാഷ്ട്രീയ ചർച്ചകൾ ഉടലെടുത്തിരുന്നത്.
കാമ്പസിനുള്ളിലെ പ്രശ്നങ്ങൾ അവിടെത്തന്നെ തീർന്നിരുന്നു. ഈ വർഷം ഇടുക്കി എൻജിനീയറിങ് കോളജിൽ കാര്യമായ തർക്കങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.