ഇടുക്കി: കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്കി ജില്ല പഞ്ചായത്ത് ബജറ്റ്. നെല്‍കൃഷിക്ക് മുതല്‍ വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനടക്കം വിവിധ പദ്ധതികളിലായി 4.8 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടിയാണ് മാറ്റിയിട്ടുള്ളത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈസ് പ്രസിഡന്റ് ആശ ആന്റണിയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് കെ.ടി. ബിനു ബജറ്റ് പ്രകാശനം നിര്‍വഹിച്ചു. മുന്‍ബാക്കിയായ 70,21,955 രൂപ ഉള്‍പ്പെടെ 92,84,65,955 രൂപ ആകെ വരവും 92,15,62,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഉല്പാദനമേഖലക്ക് 10.2 കോടി, സേവനമേഖലക്ക് 38.16 കോടി, അടിസ്ഥാനവികസന സൗകര്യത്തിന് 3.2 കോടി, കുടിവെള്ളം, അനുബന്ധ പദ്ധതികള്‍ ഉള്‍പ്പെടെ സെക്ടര്‍ ഡിവിഷനില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് 1.1 കോടി, ആസ്തി അറ്റകുറ്റപ്പണികള്‍ക്ക് 17.3 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.
കാര്‍ഷിക മേഖലക്കായി അഞ്ചു പദ്ധതികള്‍ക്ക് രൂപം നൽകിയിട്ടുണ്ട്. നെല്‍കര്‍ഷകര്‍ക്ക് 30 ലക്ഷം, മണ്ണ് ജല സംരക്ഷണത്തിന് ഒരു കോടി, ജലസേചനത്തിന് ഒരു കോടി, കൃഷി അനുബന്ധ സൗകര്യങ്ങള്‍ക്ക് രണ്ടു കോടി, വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാൻ മുള്ളുവേലി നിര്‍മിക്കുന്നതിന് 50 ലക്ഷം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവക്ക് 6.8 കോടി, സൗരോര്‍ജ പദ്ധതികള്‍ക്ക് 2.5 കോടി എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.
- സര്‍വശിക്ഷ അഭിയാന് - 25 ലക്ഷം
- സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി - 4 കോടി
- ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറ്റകുറ്റപ്പണികള്‍, കമ്പ്യൂട്ടര്‍, മറ്റ് ഉപകരണങ്ങള്‍- 20 ലക്ഷം
- ജില്ലതല കലാകായിക മേളകള്‍- 10 ലക്ഷം
- വനിത ജിംനേഷ്യം- 20 ലക്ഷം
- എസ്. എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് സായാഹ്ന ക്ലാസ് - 15 ലക്ഷം
- സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ക്ക് റീഫ്രഷ്മെന്റ് ചാര്‍ജ്ജ് - 20 ലക്ഷം
- വിവിധ ജില്ല ആശുപത്രികള്‍ക്ക് മരുന്ന് - 1.30 കോടി
- ജില്ല ആശുപത്രികളുടെ അറ്റകുറ്റപ്പണി- 1 കോടി
- ആയുരാരോഗ്യം- വൃദ്ധജനങ്ങള്‍ക്ക് ആയുര്‍വേദ പരിചരണം -20 ലക്ഷം
- പാലിയേറ്റീവ് ആശുപത്രി ലിഫ്റ്റ്, യോഗ ഹാള്‍ -75 ലക്ഷം
- പകല്‍വീട് പൂര്‍ത്തീകരണം- 50 ലക്ഷം
- ശാരീരിക വെല്ലുവിളിനേരിടുന്നവര്ക്ക് സ്കോളര്‍ഷിപ്പ് - 40 ലക്ഷം
- സഫലമീയാത്ര - ഇലക്ട്രിക് വീല്‍ചെയര്‍ - 60 ലക്ഷം
-വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം -50 ലക്ഷം
- കീമോ തെറാപ്പി- മരുന്ന്- 20 ലക്ഷം
- പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍- 35 ലക്ഷം
- ഭിന്നശേഷി കലാമേള -10 ലക്ഷം
- ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വഴിയോര വിശ്രമകേന്ദ്രങ്ങള്‍-1.25 കോടി
- ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി മാപ്പ്- 10 ലക്ഷം
- നീലാംബരി - വനിതകള്‍ക്ക് താമസസൗകര്യം-50 ലക്ഷം
- സ്ത്രീസുരക്ഷ- നാപ്കിന് വിതരണം-25 ലക്ഷം
- മാതൃവന്ദനം-25 ലക്ഷം
- വനിതകള്‍ക്ക് ആയുര്‍വേദ പരിചരണം-30 ലക്ഷം,
- എല്ലാ പഞ്ചായത്തിലും വ്യവസായ വകുപ്പുമായി ചേര്‍ന്ന് വനിതാ സംരംഭങ്ങള്‍- 1.20 കോടി
- പട്ടികജാതി/വര്‍ഗ്ഗ കോളനികളിലെ കുടിവെള്ള പദ്ധതിപുനരുദ്ധാരണം- 1 കോടി
- മൊബൈല്‍ ആയുര്‍വേദ ക്ലിനിക്- 25 ലക്ഷം
- പൊതുകളിസ്ഥലം നിർമാണം- 50 ലക്ഷം
- നീന്തല്‍കുളം നിർമാണം-50 ലക്ഷം
- ജില്ല പഞ്ചായത്തിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ പുനരുദ്ധാരണം- 50 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.