തൊടുപുഴ: ആറ് വയസ്സുകാരനായ അമീർ നോക്കി നിൽക്കെ ആദിൽ ഓടി. കുഞ്ഞനുജന്റെ കൈയടികൾക്ക് ശബ്ദം കുറവായിരുന്നുവെങ്കിലും അവന്റ അരികിലേക്ക് ആദ്യം ഓടിയെത്തുകയായിരുന്നു ആദിലിന്റെ കാലുകൾ.
കഴിഞ്ഞ തവണ 100 മീറ്റർ ഓട്ടത്തിൽ നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുക എന്ന വാശിയും മുണ്ടക്കയം സെന്റ് ആന്റണീസ് എച്ച്.എസിലെ ആദിൽ അയൂബിനെ എത്തിച്ചത് ഒന്നാം സ്ഥാനത്തേക്ക്. 11.59 സെക്കൻഡിൽ ഓടിയെത്തിയാണ് ജൂനിയർ വിഭാഗത്തിൽ 100 മീറ്ററിൽ ആദിൽ ചാമ്പ്യനായത്.
കഴിഞ്ഞ വട്ടം വലതു കാലിലെ പൊട്ടലുമായാണ് ആദിൽ മത്സരിച്ചത്. 200 മീറ്ററിൽ ഒന്നാമതെത്തിയെങ്കിലും 100 മീറ്ററിൽ പിന്നോട്ടുപോയി. ഇത്തവണ പക്ഷേ, വ്യക്തമായ ആധിപത്യത്തോടെ സ്വർണം നേടുകയായിരുന്നു. പിതാവ് അയൂബ് ഖാനും കുഞ്ഞനുജൻ അമീറും ആദിലിന് പിന്തുണയുമായി ഗ്രൗണ്ടിൽ മത്സരം കാണാൻ എത്തിയിരുന്നു. ഫിനിഷിങ് പോയന്റിനടുത്ത് ആകാംക്ഷയോടെ കാത്തുനിന്ന അനുജന്റെ കവിളിൽ മുത്തം നൽകിയാണ് ആദിൽ തന്റെ വിജയം ആഘോഷമാക്കിയത്. സഹോദരി അസ്നയും കായികതാരമാണ്.
മാതാവ് ഷാഹിന. ഹൈറേഞ്ച് സ്പോർട്സ് അക്കാദിമിയിലാണ് പരിശീലനം. ഇക്കഴിഞ്ഞ സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദിൽ സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.