മൂലമറ്റം: അടിക്കടി കറന്റ് പോകുന്നതിന്റെ കാരണം അന്വേഷിച്ച് ആരും കെ.എസ്.ഇ.ബി മൂലമറ്റം സെക്ഷൻ ഓഫിസിലേക്ക് വിളിക്കേണ്ട. വിളിച്ചാലും ഫോൺ ലഭിക്കില്ല.
ഫോൺ എടുക്കാനുള്ള മടി കാരണം ജീവനക്കാർ റിസീവർ മാറ്റി വെക്കുകയാണെന്നാണ് പ്രധാന ആക്ഷേപം. പല തവണ വിളിച്ചിട്ടും കോൾ കണക്ട് ആകാതെ വന്നതോടെ ഓഫിസിലെത്തി നോക്കിയപ്പോഴാണ് റിസീവർ മാറ്റിവെച്ചിരിക്കുന്നുവെന്ന് കണ്ടതായി ഒരാൾ പരാതിയും അറിയിച്ചിട്ടുണ്ട്.
അടിക്കടി വൈദ്യുതി മുടങ്ങുന്നതുമൂലം കഷ്ടത്തിലാകുന്നത് വ്യാപാരികളാണ്. അതിൽ ഏറ്റവും നഷ്ടം സംഭവിക്കുന്നത് കൂൾബാറുകൾക്കാണ്. ഒരു പരിധിക്ക് അപ്പുറം വൈദ്യുതി മുടങ്ങിയാൽ പാൽ, ഐസ്ക്രീം പോലുള്ളവ കേടാകും. ഇതിനെ മറികടക്കുന്നത് ജനറേറ്റർ പോലുള്ളവ ഉപയോഗിച്ചാണ്. ഇതെല്ലാം ഫലപ്രദമായി വിനിയോഗിക്കണമെങ്കിൽ എത്രനേരം വൈദ്യുതി മുടങ്ങുമെന്ന് അറിയണം. അറിയാനായി വിളിച്ചാൽ കോൾ കിട്ടാത്ത അവസ്ഥയും. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.