അടിമാലി: കാറ്റാടിപ്പാറയിൽ മല തകർത്ത് പാറ ഖനനം തകൃതി. കൊന്നത്തടി പഞ്ചായത്തിലെ പ്രകൃതിരമണീയമായ പ്രദേശമാണിവിടം. പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഖനനത്തിന് റവന്യൂ അധികാരികൾ ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്.
രാത്രിയും പകലുമായി ദിവസവും 50 ലോഡിലധികം പാറ പൊട്ടിച്ച് കടത്തുന്നു. 12,000 രൂപയാണ് ഒരു ലോഡ് കരിങ്കലിന് വാങ്ങുന്നത്. ജില്ലയിൽ പറ പൊട്ടിക്കുന്നതിനും മണൽ വാരുന്നതിനും ഒരു അനുമതിയും ഇല്ലാതിരിക്കെ മലതന്നെ തകർത്താണ് ഇവിടെ പാറ പൊട്ടിക്കുന്നത്. മാങ്കുളത്ത് വൈദ്യുതി വകുപ്പ് പാറ പൊട്ടിക്കുന്നതിന് കലക്ടർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാറ്റാടിപ്പാറയിൽ വലിയ രീതിയിൽ പാറ പൊട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. തൊട്ടടുത്ത പഞ്ചായത്തായ വാത്തിക്കുടിയിലും പലയിടങ്ങളിലായി വ്യാപകമായി പാറ പൊട്ടിക്കുന്നതായി വിവരമുണ്ട്. ഭരണപക്ഷ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് നിയമ വിരുദ്ധ പ്രവർത്തനം എന്നാണ് ആക്ഷേപം. പാറ പൊട്ടിക്കാൻ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.