മൂന്നാർ: ഒരുമുറി, രണ്ട് മേശ, ഏഴ് കസേര. നൂറുപേർക്ക് ഉച്ചക്ക്് ഊണ് കൊടുക്കുന്ന ഒരു ഹോട്ടലിെൻറ സൗകര്യങ്ങളാണിത്. 20രൂപയുടെ ഊണ് നൽകുന്ന കുടുംബശ്രീയുടെ പള്ളിവാസലിലെ ജനകീയ ഹോട്ടലാണ് പരിമിതികൾക്കിടയിലും വിശപ്പകറ്റുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്ത് പള്ളിവാസൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലാണ് ഈ ഹോട്ടൽ. കുടുംബശ്രീ അംഗങ്ങളായ അഞ്ച് വനിതകൾ ചേർന്ന് രൂപവത്കരിച്ച ബ്ലസി യൂനിറ്റ് ആണ് ഹോട്ടൽ നടത്തുന്നത്.സാമ്പാറടക്കം നാല് കറികളെങ്കിലും ചേർത്താണ് ഊണ്. 20 രൂപയുടെ ഊണിനൊപ്പം 40 രൂപ കൂടി കൊടുത്താൽ മീൻ കറിയും ലഭിക്കും.ഹോട്ടലിൽ ഉച്ചയോടെ വലിയ തിരക്കാണ്. ഒറ്റമുറി കടയായതിനാൽ സൗകര്യം വളരെ കുറവാണ്.ഇരുന്ന് കഴിക്കാൻ പലരും ഊഴം കാത്തുനിൽക്കുകയാണ്. തിരക്കുള്ളവർ പാർസൽ വാങ്ങി മടങ്ങും. ഒരേസമയം നാലുപേരാണ് ജോലിചെയ്യുന്നത്.
പഞ്ചായത്ത് പ്രസിഡൻറ് പ്രതീഷ് കുമാറും സെക്രട്ടറി നിസാറും മുൻകൈയെടുത്താണ് ഇത്രയെങ്കിലും സൗകര്യം ഒരുക്കിയതെന്ന് നടത്തിപ്പുകാരായ ജാൻസി ബാലകൃഷ്ണനും രജനി സിബിയും പറഞ്ഞു. ഇപ്പോഴത്തെ മുറിയുടെ പുറകിലായി വിശാലമായ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ്. സൗകര്യം വർധിക്കുന്നതിനനുസരിച്ച് മികച്ച സേവനം നൽകാനുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.