മൂന്നാര്‍: ടൂറിസം മേഖലക്ക് ഉണര്‍വേകി പെണ്‍കുട്ടികളുടെ സൈക്കിള്‍ റാലി. വണ്ടേഴ്സ് ഓഫ് കേരള ചാര്‍ളി ഏഞ്ചല്‍സ് എന്ന െസെക്കിള്‍ ടൂറിെൻറ ഭാഗമായി പതിനെട്ടോളം മേഖലകളിലാണ് മീര (24), പാര്‍വതി (22) എന്നിവർ സൈക്കിള്‍ യാത്ര ചെയ്യുന്നത്.
കോവിഡ് കാലത്ത് നിലച്ചുപോയ ടൂറിസം വീണ്ടുമെത്തിക്കുന്നതോടൊപ്പം പെണ്‍കുട്ടികള്‍ക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ കേരളം പോലെ മറ്റിടമില്ലെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. പൂവാറില്‍നിന്ന് ഏഴിനാണ് സംഘം യാത്രതിരിച്ചത്.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലകളായ കോവളം, വര്‍ക്കല, കൊല്ലം, പരവൂര്‍, കുമരകം, മാരാരിക്കുളം, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് 17ന് വയനാട്ടില്‍ റാലി സമാപിക്കും. മൂന്നാറിലെത്തിയ പെണ്‍കുട്ടികള്‍ക്കും സംഘാടകര്‍ക്കും സ്വീകരണം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.