നെടുങ്കണ്ടം: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ കൊട്ടിഗ്ഘോഷിച്ച് നിര്‍മാണമാരംഭിച്ച ബസ് കാത്തിരിപ്പ്് കേന്ദ്രങ്ങളുടെ നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച 22 കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണമാണ് നിലച്ചത്. നെടുങ്കണ്ടം ടൗൺ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി എന്നിങ്ങനെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുടിയ 22 ബസ് കാത്തിരിപ്പ്്് കേന്ദ്രങ്ങളാണ് നിര്‍മാണം ആരംഭിച്ചത്. മൂന്നുലക്ഷം മുതല്‍ 25 ലക്ഷത്തിലധികം രൂപവരെ മുതല്‍മുടക്കിലാണ് ഓരോ കേന്ദ്രവും ഒരുക്കാന്‍ പദ്ധതി തയാറാക്കിയത്. ഫോണ്‍ ചാര്‍ജിങ്, എഫ്.എം റേഡിയോ, കുടിവെള്ളം എന്നിവയടക്കം ക്രമീകരിക്കാനും തീരുമാനിച്ചിരുന്നു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട്്്്് മുടക്കിയായിരുന്നു നിര്‍മാണത്തിന് തുടക്കംകുറിച്ചത്. പണി ആരംഭിച്ചെങ്കിലും പല മേഖലകളിലും എങ്ങുമെത്തിയില്ല. ചില കേന്ദ്രങ്ങളില്‍ നിര്‍മാണത്തിനെതിരെ പരാതിയും കേസും വന്നത് മുടങ്ങാന്‍ കാരണമെന്ന് പറയപ്പെടുന്നു.
നെടുങ്കണ്ടം കിഴക്കേ കവലയില്‍ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്ത്് ആരംഭിച്ച നിർമാണം പ്രാരംഭ ഘട്ടത്തില്‍ തന്നെ നിലച്ചു. സമീപ ട്രാന്‍സ്ഫോര്‍മര്‍ ഭീഷണി ഉയര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. കുടാതെ വീതികുറഞ്ഞ ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചാല്‍ ഗതാഗതക്കുരുക്ക് വർധിക്കാനിടയാകുമെന്ന്്് ഒരുവിഭാഗം ചൂണ്ടിക്കാട്ടി. കിഴക്കേ കവലയില്‍ നെടുങ്കണ്ടത്തേക്ക് വരുന്ന ബസുകള്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തും കട്ടപ്പന ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ജുമാമസ്ജിദിന് മുന്‍വശത്തുമാണ് നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത്. എന്നാല്‍, പുതിയ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതോടെ ഇരുഭാഗത്തേക്കുമുള്ള ബസുകള്‍ ഇവിടെ നിര്‍ത്തേണ്ടിവരുന്നതിനാല്‍ തിരക്ക് കൂടുമെന്നായിരുന്നു പരാതി.
തറ നിര്‍മാണം ഏകദേശം പൂര്‍ത്തിയാക്കിയതോടെ നിര്‍മാണം നിലക്കുകയായിരുന്നു. താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രികള്‍, പൊലീസ് സ്റ്റേഷന്, എക്ൈസസ് ഓഫിസുകള്‍, കെ.എസ്.ആര്.ടി.സി. ഓപറേറ്റിങ് സെൻറര്‍, ബാങ്കുകള്‍, അഗ്നിശമന സേനാ ഓഫിസ്, ട്രഷറി, മറ്റിതര സര്‍ക്കാര്‍ അർഥസര്‍ക്കാര്‍ ഓഫിസുകള്‍, കോടതി, ഗ്രാമീണ കോടതി, പഞ്ചായത്ത് ഓഫിസ്, ബ്ലോക്ക് ഓഫിസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നെടുങ്കണ്ടം കിഴക്കേ കവലയിലാണ്. താലൂക്കിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനേന സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ഇവിടെ എത്താറുണ്ട്. കിഴക്കേ കവല പൊലീസ് സ്റ്റേഷനു സമീപത്ത് തന്നെ കേന്ദ്രം പണിയണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മഴ ശക്തിപ്രാപിക്കുന്നതിന് മുമ്പ്്് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.