വേണം ജാഗ്രത: ഇടുക്കി ജി​ല്ല​യി​ൽ വൈ​ദ്യു​തി സു​ര​ക്ഷാ വാ​ര​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

തൊ​ടു​പു​ഴ: അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി വൈ​ദ്യു​തി സു​ര​ക്ഷാ വാ​ര​ത്തി​ന്​ ഞാ​യ​റാ​ഴ്ച തു​ട​ക്കം. ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് വ​കു​പ്പും വൈ​ദ്യു​തി ബോ​ർ​ഡും സം​യു​ക്ത​മാ​യി ജൂ​ലൈ ര​ണ്ടു​വ​രെ​യാ​ണ്​ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 'വൈ​ദ്യു​തി സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ക, അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക' എ​ന്ന സ​ന്ദേ​ശം പ​ര​മാ​വ​ധി ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​വി​ധ പ​രി​പാ​ടി​ക​ൾ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​മെ​ന്ന്​ ജി​ല്ല ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. രാ​ജേ​ഷ് ബാ​ബു പ​റ​ഞ്ഞു.

ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ ഏ​ഴു മ​ര​ണ​മാ​ണ് വൈ​ദ്യു​തി മൂ​ലം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ ര​​ണ്ടെ​ണ്ണം ഇ​രു​മ്പു​തോ​ട്ടി​യു​ടെ അ​ശ്ര​ദ്ധ​മാ​യ ഉ​പ​യോ​ഗം മൂ​ലം സം​ഭ​വി​ച്ച​താ​ണ്. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലെ വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​രം മു​റി​ക്കു​മ്പോ​ഴും കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ട​യി​ലും ഇ​രു​മ്പ് ഏ​ണി അ​ശ്ര​ദ്ധ​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ലൈ​നു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. ടൈ​ൽ വ​ർ​ക്ക്, വെ​ൽ​ഡി​ങ് ജോ​ലി​ക​ൾ, പെ​യി​ന്‍റി​ങ് ജോ​ലി​ക​ൾ എ​ന്നി​വ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്യു​ന്ന വ​യ​റു​ക​ളു​ടെ​യും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ക്സ്റ്റ​ൻ​ഷ​ൻ ബോ​ർ​ഡു​ക​ളു​ടെ​യും നി​ല​വാ​ര​മി​ല്ലാ​യ്മ മൂ​ല​വും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. വൈ​ദ്യു​താ​ഘാ​ത​ങ്ങ​ൾ ത​ടു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ.​എ​ൽ.​സി.​ബി​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും അ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​തും അ​വ​യെ ബൈ​പാ​സ് ചെ​യ്ത് നേ​രി​ട്ട് ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു. വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ചെ​യ്യു​മ്പോ​ൾ ഗ്ലൗ​സ്, ഷൂ​സ് തു​ട​ങ്ങി​യ​വ ധ​രി​ക്കു​ക​യും ഇ​തി​നു പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ മാ​ത്രം ചെ​യ്യു​ക​യും വേ​ണം.

ജീ​വ​ന​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം

വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ​യും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തു മൂ​ലം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. ക​ർ​ശ​ന​മാ​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ ജോ​ലി​ക​ൾ ചെ​യ്യാ​വൂ. വ​യ​റി​ങ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ ലൈ​സ​ൻ​സ് ഉ​ള്ള​വ​രാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. പ്ലാ​സ്റ്റി​ക്​ വ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ താ​ൽ​ക്കാ​ലി​ക വ​യ​റി​ങ് ചെ​യ്യു​ന്ന​ത്, കൃ​ത്യ​മാ​യി റേ​റ്റി​ങ് ഉ​ള്ള സ​ർ​ക്യൂ​ട്ട് ബ്രേ​ക്ക​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​ത്, ഒ​രു പ്ല​ഗ് പോ​യ​ന്റി​ൽ​നി​ന്ന്​ ഒ​ന്നി​ല​ധി​കം ക​ണ​ക്‌​ഷ​ൻ എ​ടു​ക്കു​ന്ന​ത്, നി​ല​വാ​ര​മി​ല്ലാ​ത്ത മൊ​ബൈ​ൽ ചാ​ർ​ജ​റു​ക​ളു​ടെ​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം എ​ന്നി​വ വൈ​ദ്യു​തി ഷോ​ട്ട് സ​ർ​ക്യൂ​ട്ടി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​കാം.

ശ്ര​ദ്ധി​ക്കാം ഇ​ക്കാ​ര്യ​ങ്ങ​ൾ
•മെ​യി​ൻ സ്വി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി വെ​ക്കു​ക. ശ​രി​യാ​യ രീ​തി​യി​ൽ എ​ർ​ത്തി​ങ് ചെ​യ്യു​ക
• വ​യ​റി​ലും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളി​ലും വൈ​ദ്യു​തി ചോ​ർ​ച്ച മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മെ​യി​ൻ സ്വി​ച്ചി​നോ​ട​നു​ബ​ന്ധി​ച്ച് എ​ർ​ത്ത് ലീ​ക്കേ​ജ് സ​ർ​ക്യൂ​ട്ട് ബ്രേ​ക്ക​ർ (ഇ.​എ​ൽ.​സി.​ബി) സ്ഥാ​പി​പ്പി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക
• വ​യ​റി​ങ് പ്ര​വൃ​ത്തി​ക​ൾ​ക്ക് ഐ.​എ​സ്‌.​ഐ മു​ദ്ര​യോ ത​ത്തു​ല്യ നി​ല​വാ​ര​മോ ഉ​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും ഉ​പ​യോ​ഗി​ക്കു​ക
• വ​യ​റി​ങ് അ​റ്റ​കു​റ്റ​പ്പ​ണി പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​രെ​ക്കൊ​ണ്ടു മാ​ത്രം ചെ​യ്യി​ക്കു​ക
• വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം ലോ​ഹ​ക്കു​ഴ​ലു​ക​ളോ ഇ​രു​മ്പു​തോ​ട്ടി​ക​ളോ ഉ​പ​യോ​ഗി​ക്ക​രു​ത്
• തീ​യ​ണ​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ലൈ​നി​ലോ ഉ​പ​ക​ര​ണ​ങ്ങ​ളി​ലോ വെ​ള്ളം ഒ​ഴി​ക്ക​രു​ത്. ഉ​ണ​ങ്ങി​യ മ​ണ്ണ്, ഡ്രൈ ​പൗ​ഡ​ർ മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്കു​ക
• വൈ​ദ്യു​തി ലൈ​നി​ൽ സ്പ​ർ​ശി​ക്കു​ന്ന ത​ര​ത്തി​ൽ പ​രി​ധി​യി​ൽ ക​വി​ഞ്ഞ ഉ​യ​ര​ത്തി​ൽ സാ​ധ​ന സാ​മ​ഗ്രി​ ക​യ​റ്റി​യ വാ​ഹ​ന​ം ക​ട​ന്നു​പോ​ക​രു​ത്
• ലൈ​നു​ക​ൾ​ക്ക് താ​ഴെ കെ​ട്ടി​ട​ങ്ങ​ൾ, ഷെ​ഡു​ക​ൾ മു​ത​ലാ​യ​വ പ​ണി​യു​ന്ന​തി​ന് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ മു​ൻ​കൂ​ട്ടി​യു​ള്ള അ​നു​വാ​ദം വാ​ങ്ങ​ണം
• ഒ​രു പ്ല​ഗ് സോ​ക്ക​റ്റി​ൽ ഒ​രു ഉ​പ​ക​ര​ണം മാ​ത്ര​മേ ഘ​ടി​പ്പി​ക്കാ​വൂ
• ന​ന​ഞ്ഞ പ്ര​ത​ല​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്
• വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക്​ താ​ഴെ മ​ര​ം ന​ട​രു​ത്.
Tags:    
News Summary - Idukki District Electricity Safety Week starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.