തൊടുപുഴ: മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. പാക്കേജിെൻറ പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന് ജില്ല വികസന കമീഷണർ അര്ജുന് പാണ്ഡ്യെൻറ നേതൃത്വത്തിൽ ബുധനാഴ്ച ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം നടന്നു.
എല്ലാ സര്‍ക്കാര്‍ വകുപ്പും മുൻഗണനാടിസ്ഥാനത്തില്‍ ഗുണഭോക്തൃ സർേവ നടത്തി കരട് രൂപരേഖ സമര്‍പ്പിക്കാൻ ജില്ല വികസന കമീഷണര്‍ നിർദേശിച്ചു. വിദഗ്ധരെ പങ്കെടുപ്പിച്ച് ചര്‍ച്ചകള്‍ നടത്തി വേണം രൂപരേഖ തയാറാക്കാൻ എന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രൂപരേഖ ഈ മാസം 20 നകം ജില്ല ആസൂത്രണ ഓഫിസില്‍ സമര്‍പ്പിക്കണമെന്നാണ് നിർദേശം. യോഗത്തിൽ ജില്ല ആസൂത്രണ ഓഫിസര്‍ സാബു വർഗീസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, കോളജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രകാശ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രൂപരേഖ ഇങ്ങനെ
നാല് ഭാഗമായാകും രൂപരേഖ തയാറാക്കുക. ആദ്യഭാഗത്തിൽ പദ്ധതിയുടെ സാധുതയും പ്രതീക്ഷിത ചെലവും ഉള്‍പ്പെടുത്തും. നിലവിലെ അവസ്ഥ, നടപ്പ് പദ്ധതികള്‍, നിലവിലെ പ്രശ്നങ്ങള്‍, ഭാവിപദ്ധതികള്‍ എന്നിങ്ങനെ അടിയന്തരമായി ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ച് മുന്ഗണനക്രമത്തിൽ ഇതിൽ പ്രതിപാദിക്കും.
ഓരോ മേഖലയുെടയും നിലവിലെ അവസ്ഥ വ്യക്തമായ സ്ഥിതിവിവര കണക്കിെൻറ അടിസ്ഥാനത്തിൽ തയാറാക്കും. മേഖലയിലെ വിഭവ, വികസന സാധ്യതകളും വ്യക്തമാക്കണം.
മേഖലയുടെ വികസനത്തിന് നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുന്നവയുടെ വിശദാംശങ്ങള്‍ രണ്ടാം ഭാഗത്തില്‍ ചേര്‍ക്കും. വികസന മേഖലയുടെ നിലവിലെ പ്രശ്നങ്ങളാണ് മൂന്നാം ഭാഗത്തില്‍. വികസനരംഗത്ത് പിന്നാക്കം നില്‍ക്കുന്നതിെൻറ കാരണം, പിന്നാക്കാവസ്ഥ എങ്ങനെ പരിഹരിക്കാം തുടങ്ങിയ വിവരങ്ങളും ഇതിൽ ഉണ്ടാകും. മേഖലയുടെ വികസനത്തിന് ഭാവിയില്‍ ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ചാണ് നാലാം ഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.