ഇടുക്കി: മുഖ്യമന്ത്രി പഖ്യാപിച്ച ഇടുക്കി പാക്കേജ് പൊതുജനാഭിപ്രായം രൂപവത്കരിച്ച് സമയബന്ധിതമായി നടപ്പാക്കുന്നതിന് രൂപരേഖ തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ല പ്ലാനിങ് സെക്രേട്ടറിയറ്റ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്ന മന്ത്രി. പൊതുജന അഭിപ്രായം രൂപവത്കരിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പാക്കേജ് രേഖ കൈമാറും. തദ്ദേശ സ്ഥാപനങ്ങള്‍ ആശയങ്ങള്‍ ശേഖരിച്ച് ചര്‍ച്ചചെയ്ത് അഭിപ്രായങ്ങള്‍ക്ക് ഏകോപനം ഉണ്ടാക്കണം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിശാലമായ കാഴ്ചപ്പാടോടെ ഇടുക്കി പാക്കേജിനെ പരിഗണിക്കണം.
വാര്‍ഷിക ബജറ്റിലും പഞ്ചവത്സര പദ്ധതികളിലും ബജറ്റ് വിഹിതം ഉള്‍പ്പെടുത്താന്‍ വകുപ്പിെൻറ ശിപാര്‍ശ മേധാവികള്‍ നല്‍കണം.
താഴെത്തലം മുതല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് വ്യക്തമായ രൂപരേഖ തയാറാക്കും. കൃഷി, മണ്ണ് സംരക്ഷണം, ജലസേചനം, ടൂറിസം എന്നിങ്ങനെ ജില്ലയിലെ പ്രധാന ഉപജീവന മാര്‍ഗങ്ങൾക്ക് രൂപരേഖയില്‍ പ്രമുഖ സ്ഥാനം ഉണ്ടാകും.
ഇതുസംബന്ധിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിപുലമായ യോഗം ഒക്ടോബര്‍ 10, രാവിലെ 10.30ന് പ്ലാനിങ് സെക്രേട്ടറിയറ്റ് ഹാളില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ എം.എം. മണി, എ. രാജ, കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്, ജില്ല വികസന കമീഷണര്‍ അര്ജുന് പാണ്ഡ്യന്, മുന്‍ എം.പി ജോയ്സ് ജോര്‍ജ്, പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ്, കാര്‍ഡമം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മുത്തുസ്വാമി മുരുകന്, ജില്ല ആസൂത്രണ സമിതി അംഗങ്ങളായ കെ. മായ, സി. രാജേന്ദ്രന്, വര്‍ക്കിങ് ഗ്രൂപ് അംഗം ടി.സി. കുര്യന് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.