കാട്ടാനകൾക്കും കർഷകർക്കും ദുരിതമാകുന്ന വർത്തമാനകാലം അനാവരണം ചെയ്ത് 'മാധ്യമം' നാല് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച 'ചിന്നം വിളിച്ച് കാടിെൻറ മക്കൾ; കണ്ണീർതോരാതെ മലയോരം' പരമ്പരയോട് പ്രമുഖരുടെ പ്രതികരണം
വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചുേചർക്കുമെന്ന് കലക്ടർ എച്ച്. ദിനേശൻ. ഈ ആഴ്ച തന്നെ ഉദ്യോഗസ്ഥരുടെ യോഗംചേരും. ജില്ലയിൽ പലയിടത്തും വന്യമൃഗശല്യം രൂക്ഷമാണ്. ജനവാസ മേഖലയിലേക്കെത്തുന്ന വന്യജീവികളെ എങ്ങനെ പ്രതിരോധിക്കാമെന്നതടക്കം കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യുമെന്നും കലക്ടർ പറഞ്ഞു.
നഷ്ടപരിഹാരം ഉയർത്താൻ നിർദേശം സമർപ്പിക്കും –ജില്ല വികസന സമിതി
വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക ഉയര്‍ത്തുന്നത് സംബന്ധിച്ച നിർദേശം സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു.
തോട്ടങ്ങളിലെ വിളകള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച വിഷയം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാകുമാരിയാണ് ജില്ല വികസന സമിതി യോഗത്തിൽ ഉന്നയിച്ചത്. മുഖ്യമായും വിളവെടുക്കാറായ ഏലകൃഷിയടക്കം കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ജില്ല കൃഷി ഓഫിസറോട് തുടര്‍നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.
നഷ്ടപരിഹാരത്തുക ഉയർത്തണം –എം.പി
വന്യമൃഗങ്ങളുടെ ശല്യംമൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. നഷ്ടപരിഹാരത്തുക ഉയർത്താനുള്ള നടപടി സർക്കാർ കൈക്കൊള്ളണം. വന്യമൃഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണുള്ളത്. വിദേശ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച മൃഗങ്ങളുടെ ജനന നിയന്ത്രണമടക്കം പ്രാബല്യത്തിൽകൊണ്ടുവരണം.
ജില്ലയിലെ കർഷകരും ജനങ്ങളും വന്യമൃഗശല്യം മൂലം അനുഭവിക്കുന്ന പ്രശ്നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
കാട്ടിലെ മാലിന്യത്തൊട്ടികൾ മൃഗങ്ങൾക്ക് ഭീഷണി
പട്ടണങ്ങളുടെ മാലിന്യത്തൊട്ടികളായി കാടുകൾ മാറുന്ന സാഹചര്യവും വന്യമൃഗങ്ങളുടെ നിലനിൽപിന് ഉയർത്തുന്ന ഭീഷണി കനത്തതാണെന്ന് പരിസ്ഥിതി വിദഗ്ധരുടെ അഭിപ്രായം.
നായാട്ടുസംഘങ്ങളുടെ ഭീഷണി മൂലം കാടുവിടുന്ന മൃഗങ്ങൾക്ക് നേരെ നാട്ടിലും പ്രകോപനമുണ്ടാകുന്നു. വന്യമൃഗങ്ങളുടെ നിത്യസഞ്ചാര പാതകളിൽ ബഹുനില മന്ദിരങ്ങൾ പോലും പ്രവർത്തിക്കുന്നു. കാടിെൻറ അതിർത്തികൾ കടന്ന് നാട് വളർന്നതോടെ ആവാസവ്യവസ്ഥകളിലുണ്ടായ മാറ്റമാണ് വന്യമൃഗങ്ങളെ അടിക്കടി ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങാൻ േപ്രരിപ്പിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വന്യമൃഗങ്ങളോട് പാലിക്കേണ്ട മര്യാദ; മുൻകരുതലുകളും...
-ആനയെയോ ഇവയുടെ കൂട്ടങ്ങളെയോ കാണുമ്പോൾ കാമറയോ മൊബൈലുകളോ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കരുത്.
-മൊബൈലുകളിൽനിന്ന് കാമറകളിൽ നിന്നുമുള്ള ഫ്ലാഷ് ലൈറ്റിെൻറ പ്രകാശം ആനകളെ പ്രകോപിപ്പിക്കും. വനത്തിലെ റോഡുകളിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണം.
-അത്യാവശ്യ സന്ദർഭങ്ങളിൽ രാത്രിയിൽ വനത്തിലൂടെ യാത്രചെയ്യേണ്ടിവരുമ്പോൾ വഴിയിൽ ആനകളെ കണ്ടാൽ വാഹനവും ഹെഡ്ലൈറ്റും ഓഫ് ചെയ്യാതെ നിർത്തിയിടണം. വനത്തിനുള്ളിലൂടെ പോകുമ്പോൾ രണ്ടോ മൂന്നോ വാഹനങ്ങൾ ഒരുമിച്ചുപോകുന്നത് സുരക്ഷ ഉറപ്പാക്കും.
-സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കാട്ടാനകളുടെയോ മറ്റ് വന്യമൃഗങ്ങളുടെയോ ആക്രമണ ഭീഷണിയുണ്ടായാൽ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ ഫോൺ നമ്പർ കരുതിയിരിക്കണം.
-വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഭക്ഷണപദാർഥങ്ങൾ വഴിയോരങ്ങളിലോ വനത്തിനുള്ളിലോ ഉപേക്ഷിക്കുന്നത് ആനകളും മറ്റ് വന്യജീവികളും ഇവ ഭക്ഷിക്കാൻ ഇടയാക്കും. ഇവയിൽ ഉപ്പിെൻറ അംശം കൂടുതൽ ഉള്ളതിനാൽ ആനകൾ വീണ്ടും വരാൻ സാധ്യതയുണ്ട്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.