മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ ചൊവ്വാഴ്ച വ്യാപാരി ഹർത്താൽ. വ്യാപാരസ്ഥാപനങ്ങളുടെ തൊഴിൽ നികുതി 2500 രൂപയാക്കിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.പെട്ടിക്കടകൾക്കുപോലും ഇതേ നിരക്കാണ് ഈടാക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. സമീപ പഞ്ചായത്തുകളിൽ 600 രൂപ മുതലാണ് തൊഴിൽ നികുതി.
പഞ്ചായത്ത് കമ്മിറ്റിയിൽ നൽകിയ പരാതി കമ്മിറ്റി ചർച്ച ചെയ്യുകയും തൊഴിൽ നികുതി ഒരു സ്ലാബ് കൂട്ടിയാൽ മതിയെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായാണ് 2500 രൂപ നികുതി ഇൗടാക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ട് രണ്ടു മാസം കഴിഞ്ഞുവെന്നും കുറച്ച് പേർക്കേ നൽകിയിട്ടുള്ളൂവെന്നും പറയുന്നു. കെട്ടിട ഉടമ നികുതി അടയ്ക്കാത്തത്തിന്റെ പേരിൽ വ്യാപാരികൾക്ക് ലൈസൻസ് നിഷേധിച്ചിരിക്കുകയാണ്.രാവിലെ 10ന് പഞ്ചായത്ത് ഓഫിസിന് മുന്നിർ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.