ചൂടിനൊപ്പം പൊള്ളിച്ച് പകർച്ചപ്പനിയും

തൊടുപുഴ: കനത്ത ചൂടിനിടെ ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. രണ്ടാഴ്ചക്കിടെ ജില്ലയിൽ 3,370 പേർക്ക് പനി ബാധിച്ചു.ജനുവരി ഒന്ന് മുതൽ വെള്ളിയാഴ്ച വരെ വൈറൽപനി ബാധിച്ചവർ 10,759 പേരാണ്. ജനുവരിയിൽ 7,389 പേരാണ് വൈറൽപനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ജനുവരിയിൽ അഞ്ചുപേർക്ക് ഡെങ്കിപ്പനിയും രണ്ടുപേർക്ക് എലിപ്പനിയും ബാധിച്ചിരുന്നു.

ഇതിന് പുറമെ ചൂടുകാലത്തുണ്ടാകുന്ന ചിക്കൻപോക്സ്, ചെങ്കണ്ണ് എന്നിവ പടരാനും സാധ്യതയേറി. കുട്ടികളിലടക്കം ചെങ്കണ്ണ് രോഗങ്ങൾ കണ്ടുവരുന്നുണ്ട്. രാവിലെയുള്ള തണുപ്പും പിന്നീടുള്ള കനത്ത ചൂടുംമൂലം കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസമാണ് പനിയടക്കമുള്ള രോഗങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചൂട് ഉയർന്ന് നിൽക്കുന്നത് സൂര്യാതപത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പകൽച്ചൂട് ഉയർന്ന് നിൽക്കുന്നത് നിർമാണ മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ചൂടിന്‍റെ കാഠിന്യം കൂടിയാൽ നിർമാണ മേഖലകളിലുൾപ്പെടെ ജോലിക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കും. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയാൻ തടസ്സം നേരിടുകയും ചെയ്യും.

ഇത് ചുവന്നു തടിക്കൽ, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവക്കും അബോധാവസ്ഥക്കും കാരണമാകാം. ഈ രീതിയിൽ സൂര്യാതപ ലക്ഷണങ്ങളുണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Influenza also increases the temperature

രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം -ഡി.​എം.​ഒ

ഉ​ഷ്ണ​കാ​ല രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ഇ​ടു​ക്കി ഡി.​എം.​ഒ ഡോ. ​എ​ൽ. മ​നോ​ജ്​ പ​റ​ഞ്ഞു. ​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ല​മു​ണ്ടാ​കു​ന്ന പ​നി​യാ​ണ്​ ക​ണ്ടു​വ​രു​ന്ന​ത്.

ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്നു​ക​ളും ബോ​ധ​വ​ത്​​ക​ര​ണ​വു​മ​ട​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. സൂ​ര്യാ​ത​പ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണം. ഇ​തു​കൂ​ടാ​തെ ചൂ​ടു​കാ​ല​ത്തെ രോ​ഗ​ങ്ങ​ളാ​യ ചി​ക്ക​ൻ​പോ​ക്സ്, ചെ​ങ്ക​ണ്ണ്​ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഡി.​എം.​ഒ പറഞ്ഞു.

ശ്ര​ദ്ധി​ക്ക​ണം, സൂ​ര്യാ​ത​പം

1.സൂ​​ര്യാ​​ത​​പം ഏ​​റ്റ​​താ​​യി സം​​ശ​​യം തോ​​ന്നി​​യാ​​ൽ വെ​​യി​​ല​​ത്തു​​നി​​ന്ന് ത​​ണ​​ല​​ത്തേ​​ക്ക്​ മാ​​റി വി​​ശ്ര​​മി​​ക്ക​​ണം.

2.ധ​​രി​​ച്ചി​​രി​​ക്കു​​ന്ന ക​​ട്ടി​​കൂ​​ടി​​യ വ​​സ്ത്ര​​ങ്ങ​​ൾ നീ​​ക്കം​ചെ​​യ്ത്​ ത​​ണു​​ത്ത​​വെ​​ള്ളം കൊ​​ണ്ട്​ ശ​​രീ​​രം തു​​ട​​ക്ക​ണം.

3.ഫാ​​ൻ, എ.​സി എ​​ന്നി​​വ​​യു​​ടെ സ​​ഹാ​​യ​​ത്താ​​ൽ ശ​​രീ​​രം ത​​ണു​​പ്പി​​ക്കു​​ന്ന​​തും ഉ​​പ്പി​​ട്ട ക​​ഞ്ഞി​​വെ​​ള്ളം, നാ​​ര​​ങ്ങ​വെ​​ള്ളം, ക​​രി​​ക്കി​​ൻ​​വെ​​ള്ളം ഉ​​ൾ​​പ്പെ​​ടെ പാ​​നീ​​യ​​ങ്ങ​​ൾ കു​​ടി​​ക്കുന്നതും ന​​ല്ല​​താ​​ണ്.

4. മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​ർ, കു​​ഞ്ഞു​​ങ്ങ​​ൾ, ഗു​​രു​​ത​​ര​ രോ​​ഗ​മു​​ള്ള​​വ​​ർ, വെ​​യി​​ല​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ർ എ​​ന്നി​​വ​​ർ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്ക​ണം

5. നേ​​രി​​ട്ട് വെ​​യി​​ലേ​ൽ​​ക്കു​​ന്ന ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ൾ സൂ​​ര്യാ​ത​പ​​മേ​​റ്റ് ചു​​വ​​ന്ന്​ ത​​ടി​​ക്കാം. വേ​​ദ​​ന​​യും പൊ​ള്ള​ലും ഉ​​ണ്ടാ​​കാം. പൊ​​ള്ളി​​യ ഭാ​​ഗ​​ത്ത്​ കു​​മി​​ള​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ പൊ​​ട്ടി​​ക്ക​​രു​​ത്.​

Tags:    
News Summary - increases the temperature and Influenza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.