കട്ടപ്പന: കൊച്ചുതോവാളയിൽ വയോധിക വീട്ടിൽ കൊല്ലപ്പെട്ട കേസിൽ ഭർത്താവിനെ ഉടൻ നുണപരിശോധനക്ക് വിധേയനാക്കും. പ്രദേശത്തുനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിലുള്ളവരിൽ ഒരാളെ മാത്രം തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും കണ്ടെടുക്കാൻ പൊലീസിന് സാധിച്ചില്ല. ഇത് രണ്ടുമാണ് െപാലീസിനെ കുഴക്കുന്നത്.
ഏപ്രിൽ എട്ടിന് പുലർച്ചയാണ് കൊച്ചുപുരക്കൽ ജോർജിെൻറ ഭാര്യ ചിന്നമ്മയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസം. അന്വേഷണത്തിൽ ചിന്നമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. തലയിലും പരിക്കുകളുണ്ടായിരുന്നു. ഇവർ അണിഞ്ഞ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ഭർത്താവ് ജോർജ് െമാഴി നൽകിയെങ്കിലും വീട്ടിൽ സൂക്ഷിച്ച പണമൊ ആഭരണങ്ങളൊ നഷ്ടപ്പെട്ടിരുന്നില്ല.
ഇതോടെയാണ് ജോർജിനെ നുണപരിശോധനക്ക് വിധേയനാക്കാനുള്ള അനുമതി െപാലീസ് നേടിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.