തൊടുപുഴ: കോവിഡിനെ പ്രതിരോധിക്കാൻ ഇടുക്കിക്കാർ, ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ ശനിയാഴ്ച വീട്ടിലിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് നിയമപ്രകാരം രേഖകളുമായി പുറത്തിറങ്ങിയവർക്ക് ഇളവനുദിച്ചു. എന്നാൽ, അനാവശ്യ കാര്യങ്ങൾക്കും പുറത്തിറങ്ങിയവരെയൊക്കെ പൊലീസ് പിടികൂടുകയും ചെയ്തു.നിയന്ത്രണങ്ങൾ ഇന്നും തുടരും. നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിന് തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 30 കേസുകളാണ് രജിസ്റ്റർ ചെയ്തത്.നെടുങ്കണ്ടത്ത് ഇത്തരം ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഭക്ഷണം വിളമ്പിയ ഒരുഹോട്ടൽ അടപ്പിച്ചു.
പെറ്റിക്കേസുകളും എടുത്തിട്ടുണ്ട്. മറ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധന ഗ്രാമ, നഗര ഭേദമന്യേപ്രധാന കേന്ദ്രങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും പരിശോധനകൾ നടന്നു. മിക്കവാറും പ്രധാന കവലകളിലെല്ലാം രാവിലെ മുതൽ പൊലീസ് കാവലുണ്ടായിരുന്നു. ചെക്പോസ്റ്റുകളിലും വിപുലമായ പരിശോധനയാണ് നടത്തിയത്. മതിയായ രേഖകളില്ലാത്ത ഒരു വാഹനങ്ങളും കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്പോസ്റ്റുകൾ വഴി കടത്തിവിട്ടില്ല. മുേമ്പ തീരുമാനിച്ചിരുന്ന ചില കല്യാണങ്ങൾ നിയന്ത്രണങ്ങളോടെ നടന്നു.
ജില്ലയിലെ ഡിപ്പോകളിൽനിന്ന് ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്. യാത്രക്കാർ വളരെ കുറവായിരുന്നു. കട്ടപ്പനയിൽ നിന്ന് 17ഉം തൊടുപുഴയിൽനിന്ന് 16ഉം സർവിസുകൾ നടത്തി. ആളില്ലാത്തതിനാൽ ഉച്ചകഴിഞ്ഞ് പല സർവിസുകളും നിർത്തി. തൊടുപുഴയിൽ നാല് സ്വകാര്യ ബസുകളേ ഓടിയുള്ളൂ. ശനിയാഴ്ച പരീക്ഷ എഴുതിയവരുടെ സൗകര്യാർഥമായിരുന്നു ഇത്. അവശ്യസേവനങ്ങൾ നൽകുന്ന സർക്കാർ ഓഫിസുകൾ മാത്രമാണ് തുറന്നത്. പച്ചക്കറി, പഴം, പലചരക്ക് കടകളും ഭക്ഷണശാലകളും തുറന്നിരുന്നു. കച്ചവടം വളരെ കുറവായിരുന്നു. ഭക്ഷണശാലകൾ പാർസൽ, ഹോംഡെലിവറി സർവിസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്രോൾ പമ്പുകളും നീതി സൂപ്പർ മാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളും തുറന്നുപ്രവർത്തിച്ചു. തൊടുപുഴ മേഖലയിൽ ഉച്ചക്കുേശഷം മഴകൂടി പെയ്തതോടെ നിരത്തുകൾ കാലിയായിരുന്നു.
ജില്ലയില്‍ 838പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.67ആണ് പോസിറ്റിവിറ്റി നിരക്ക്.
820 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല. അന്തർ സംസ്ഥാനത്തുനിന്ന് എത്തിയ മൂന്ന്പേർക്കും വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
838 രോഗികളിൽ ആൻറിജൻ- 492, ആർ.ടി.പി.സി.ആർ-344, ട്രൂനാറ്റ്/ സിബിനാറ്റ് - 2.96പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 109, ആലക്കോട് 5, അറക്കുളം 9, അയ്യപ്പൻകോവിൽ 6, ബൈസൺവാലി 5, ചക്കുപള്ളം 1, ചിന്നക്കനാൽ 11, ദേവികുളം 1, ഇടവെട്ടി 24, ഏലപ്പാറ 18, ഇരട്ടയാർ 4, കഞ്ഞിക്കുഴി 23, കാമാക്ഷി 15, കാഞ്ചിയാർ 2, കരിമണ്ണൂർ 23, കരിങ്കുന്നം 15, കരുണാപുരം 39, കട്ടപ്പന 20, കോടിക്കുളം 22, കൊക്കയാർ 2, കൊന്നത്തടി 9, കുടയത്തൂർ 13, കുമാരമംഗലം 25, കുമളി 6, മണക്കാട് 13, മാങ്കുളം 3, മറയൂർ 5, മരിയാപുരം 30, മൂന്നാർ 9, മുട്ടം 4, നെടുങ്കണ്ടം 28, പള്ളിവാസൽ 5, പാമ്പാടുംപാറ 13, പീരുമേട് 24.
പെരുവന്താനം 19, പുറപ്പുഴ 22, രാജാക്കാട് 3, രാജകുമാരി 16, ശാന്തൻപാറ 1, സേനാപതി 12, തൊടുപുഴ 117, ഉടുമ്പൻചോല 5,
ഉടുമ്പന്നൂർ 11, ഉപ്പുതറ 21, വണ്ടന്മേട് 1, വണ്ടിപ്പെരിയാർ 2, വണ്ണപ്പുറം 17, വാത്തിക്കുടി 8, വാഴത്തോപ്പ് 5, വെള്ളത്തൂവൽ 18, വെള്ളിയാമറ്റം 19. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 12 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.