നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എന്‍.ഡി.എ അംഗത്തിെൻറ പിന്തുണയോടെ പാസായി. എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് അവിശ്വാസം പാസായത്. എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിനാൽ എന്‍.ഡി.എ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലേറും.
പ്രസിഡൻറ് വിന്‍സി വാവച്ചെനതിരെയായിരുന്നു അവിശ്വാസം. 17 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്ക് എട്ടുവീതം അംഗങ്ങളും എന്‍.ഡി.എക്ക് ഒരു അംഗവുമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അംഗം ഇരുമുന്നണികളെയും പിന്തുണക്കാതെ വന്നതോടെ നറുക്കെടുപ്പിലൂടെ ഇടതുമുന്നണി ഭരണത്തിലെത്തി. എന്നാല്‍, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ എന്‍.ഡി.എ അംഗം കോൺഗ്രസിനെ പിന്തുണച്ചു.
കെടുകാര്യസ്ഥതയും ഏകാധിപത്യവും മൂലം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാൻ കഴിയുന്നില്ലെന്നും കൂടിയാലോചനകള്‍ ഇല്ലാതെ ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചെന്നും ആരോപിച്ചാണ് ഭരണം തുടങ്ങി ആറുമാസം പിന്നിടുമ്പോൾ അവിശ്വാസം കൊണ്ടുവന്നത്.
വൈസ് പ്രസിഡൻറ് കെ.ടി. സാലിക്കെതിരായ അവിശ്വാസ പ്രമേയം വ്യാഴാഴ്്്ച ചര്‍ച്ചചെയ്യും. അതേസമയം, കോണ്‍ഗ്രസിെൻറ അധികാരക്കൊതി കൊണ്ട് മാത്രമാണ് കരുണാപുരം പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവന്നതെന്നും ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ യു.ഡി.എഫിനായിെല്ലന്നും പ്രസിഡൻറ് വിന്‍സി വാവച്ചന് പറഞ്ഞു.
'പിന്തുണച്ചത് സ്വജനപക്ഷപാതത്തിൽ പ്രതിഷേധിച്ച്'
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ നിലവിലെ ഇടതു ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിലും ഫണ്ടുകള്‍ വ്യക്തികേന്ദ്രീകൃതമായി ചെലവഴിക്കുന്നതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതെന്ന് എന്‍.ഡി.എ അംഗം സി.ആര്. ബിനു.
കുടിവെള്ള വിതരണത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുകയും വികസനത്തില്‍ ആറാംവാര്‍ഡിനെ പരിഗണിക്കാത്തതുമാണ് അവിശ്വാസത്തെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചത്. ബി.ഡി.ജെ.എസ് ജില്ല ഘടകത്തിെൻറ നിര്‍ദേശപ്രകാരമാണ് പിന്തുണയെന്നും വൈസ് പ്രസിഡൻറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും സമാന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.