തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ദുരന്തനിവാരണ സംഘത്തിന് സംവിധായകൻ മേജർ രവിയുടെ 50,000 രൂപ ധനസഹായം.
ഒരു വർഷമായി പാർലമെൻറ് മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ടീമിെൻറ പ്രവർത്തനങ്ങൾ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏഴ് നിയോജകമണ്ഡലങ്ങളിലും കോവിഡ് ബാധിതരുടെ സംസ്കാരം, രോഗികളെ ആശുപത്രിയിൽ എത്തിക്കൽ, സാനിറ്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങളുമായി ഊർജിതമാക്കിവരുകയാണ്.
ഇതിലേക്കായി എല്ലാ നിയോജകമണ്ഡലത്തിലും പ്രത്യേക വാഹനം തയാറായിട്ടുണ്ട്. ഇതിനായി 350ഓളം വളൻറിയർമാരാണ് ഉള്ളത്. ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിെൻറ തൊടുപുഴക്കുള്ള വാഹനത്തിെൻറ ഫ്ലാഗ്ഓഫ് ചടങ്ങ് തൊടുപുഴ എം.പി ഓഫിസിൽ മേജർ രവി നിർവഹിച്ചു. ടീമിെൻറ തുടർപ്രവർത്തനങ്ങൾക്ക് ഒരു ആംബുലൻസ് വിട്ടുനൽകാമെന്ന് മേജർ രവി അറിയിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.