വണ്ണപ്പുറം: പഞ്ചായത്തിലെ കൂവപ്പുറം, ചേലച്ചുവട്, തൊമ്മൻകുത്ത് വനമേഖലയുടെ അതിർത്തി പ്രദേശങ്ങൾ ദർഭത്തൊട്ടി തുടങ്ങിയ മേഖലകളിൽ കുരങ്ങുശല്യം മൂലം കർഷകർ പൊറുതി മുട്ടുന്നു. കപ്പ, ചേമ്പ്, കൊക്കോ, തേങ്ങ, ചക്ക തുടങ്ങിയ വിളകളെല്ലാം കൂട്ടമായിറങ്ങുന്ന കുരങ്ങുകൾ നശിപ്പിക്കുകയാണ്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒരു വർഷത്തെ അധ്വാനമാണ് കുരങ്ങുകൾ നശിപ്പിക്കുന്നതെന്നാണ് കർഷകരുടെ പരാതി. വിവിധ ആവശ്യങ്ങൾക്കായി എടുത്തിരിക്കുന്ന വായ്പകളും മറ്റും വിളവെടുപ്പ് കഴിഞ്ഞാൽ തിരിച്ചടക്കാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കൂട്ടമായിറങ്ങുന്ന കുരങ്ങുകൾ കർഷകരുടെ പ്രതീക്ഷകൾ തെറ്റിച്ചു വിളകളെല്ലാം നശിപ്പിക്കുന്നത്.
കുരങ്ങ് ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.