ഇടുക്കി: പ്രൈമറി പാലിയേറ്റീവ് പരിചരണത്തിനായി നിയോഗിക്കപ്പെട്ട ജില്ലയിലെ നഴ്സുമാർക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. ആറുമുതൽ പത്ത് മാസം വരെ ശമ്പളം കുടിശ്ശികയുള്ള പാലിയേറ്റീവ് നഴ്സുമാരുടെ ജീവിതം ഇതോടെ ദുരിതത്തിലായി. പഞ്ചായത്തിൽ പാലിയേറ്റീവ് പരിചരണത്തിനും രോഗികൾക്കും മറ്റും മരുന്നും സാധനസാമഗ്രികളും വാങ്ങാനുള്ള പ്രൊജക്ട് പഞ്ചായത്ത് നിർബന്ധമായും വെക്കണമെന്നാണ് നിയമം.
ഈ പ്രൊജക്ട് വെച്ചാൽ മാത്രമെ മറ്റുപ്രൊജക്ടുകൾ പാസാകാറുള്ളൂ. പാസാക്കിയ പ്രൊജക്ട് പഞ്ചായത്ത് ഭരണസമിതികൾ പിന്നീട് വകമാറ്റി ചെലവാക്കാറുണ്ട്. ഇത് മൂലമാണ് ഇവർക്ക് ശമ്പളം നൽകാൻ പറ്റാതെ പോകുന്നതെന്നാണ് ആക്ഷേപം. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇവർക്ക് ജോലി ചെയ്താൽ കൂലി ലഭിക്കാത്ത അവസ്ഥയാണ്. 53 നഴ്സുമാരാണ് പ്രൈമറിതലത്തിൽ ജോലി ചെയ്യുന്നത്.
ഇതോടെ ഇവരുടെ കുടുംബവും പട്ടിണിയുടെ വക്കിലാണ്. പാലീയേറ്റീവ് പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് മരുന്നില്ല, പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുപയോഗിക്കുന്ന ഡയപ്പർ, മരുന്ന് ഉൾപ്പടെ നിലച്ചിരിക്കുകയാണ്. ഇതോടെ കിടപ്പിലായ രോഗികളെ എങ്ങനെ പരിചരിക്കുമെന്ന ആശങ്കയിലാണ് പാലിയേറ്റീവ് പ്രൈമറി നഴ്സുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.