കുമളി: മുല്ലപ്പെരിയാറിൽനിന്ന് ജലം ഒഴുകിയെത്തി തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഇവിടെനിന്ന് ജലം മധുരയിലേക്ക് തുറന്നുവിട്ടു.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർെശൽവത്തിെൻറ നേതൃത്വത്തിലാണ് അണക്കെട്ടിൽനിന്ന് ജലം തുറന്നുവിട്ടത്.
ദിണ്ഡിഗൽ, മധുര ജില്ലകളിലേക്ക് സെക്കൻഡിൽ 900 ഘന അടിജലമാണ് ഒഴുകുന്നത്. 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ ജലനിരപ്പ് 59.61 അടിയായി ഉയർന്നിരുന്നു. ദിണ്ഡിഗൽ ജില്ലയിലെ നിലക്കോട്ടയിൽ 1797 ഏക്കർ, മധുര വടക്ക് 26792 ഏക്കർ, വാടിപ്പെട്ടിയിൽ 16452 ഏക്കർ സ്ഥലത്ത് രണ്ടാംഘട്ട നെൽകൃഷിക്കാണ് ജലം ഉപയോഗിക്കുക.
മുല്ലപ്പെരിയാറിൽ ഇപ്പോൾ 127.65 അടി ജലമാണുള്ളത്. സെക്കൻഡിൽ 426 ഘന അടി ജലം ഒഴുകിയെത്തുമ്പോൾ 1620 ഘന അടി ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. നേരത്തേ മുല്ലപ്പെരിയാറിൽനിന്ന് തേനി ജില്ലയിലെ കൃഷി, കുടിവെള്ള ആവശ്യങ്ങൾക്കായി 300 ഘന അടി ജലം തുറന്നുവിട്ടിരുന്നു.
വൈഗ അണക്കെട്ടിൽനിന്ന് ജലം തുറന്നുവിടുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിെക്കാപ്പം റവന്യൂ- ധനവകുപ്പ് മന്ത്രിമാർ, എം.എൽ.എമാർ, തേനി കലക്ടർ പല്ലവി പൽദേവ് ഉൾെപ്പടെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.